'ഇത് ഹാർദികിന് ബാധകമല്ലേ'; ബിസിസിഐ ഇരട്ടത്താപ്പിനെതിരെ ഇർഫാൻ പഠാൻ

ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യൻ ഓൾ റൗണ്ടർ അടുത്തിടെ പരിശീലനത്തിന് ഇറങ്ങിയിരുന്നു

Update: 2024-02-29 12:33 GMT
Editor : Sharafudheen TK | By : Web Desk

മുംബൈ: രഞ്ജി ട്രോഫി കളിക്കാത്തതിനെ തുടർന്ന് ശ്രേയസ് അയ്യരുടേയും ഇഷാൻ കിഷന്റേയും വർഷിക കരാർ റദ്ദാക്കിയ ബിസിസിഐ നടപടിക്കെതിരെ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പഠാൻ. ഐപിഎല്ലിനായി തയ്യാറെടുക്കുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് ഇതൊന്നും ബാധകമല്ലേയെന്ന് ഇർഫാൻ എക്‌സിൽ കുറിച്ചു. കിഷനും ശ്രേയസും കഴിവുള്ള താരങ്ങളാണ്. അവർ ശക്തമായി മടങ്ങിയെത്തുമെന്ന് കരുതുന്നു. എന്നാൽ ഹാർദിക് പാണ്ഡ്യയെപ്പോലുള്ള താരങ്ങൾ ദേശീയ ടീമിൽ കളിക്കാത്ത സന്ദർഭങ്ങളിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതല്ലേ. ഇത് എല്ലാവർക്കും ബാധകമല്ലെങ്കിൽ ബിസിസിഐ ആഗ്രഹിച്ച ഫലം കൈവരില്ല'- മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.

Advertising
Advertising

ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാർദിക്ക് പരിക്ക്മാറി അടുത്തിടെ പരിശീലനത്തിൽ ഇറങ്ങിയിരുന്നു. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന പ്രദർശന ട്വന്റി 20യിലും പങ്കെടുത്തു. വരാനിരിക്കുന്ന ഐപിഎലില്ലിനായുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കൂടിയായ താരമിപ്പോൾ.

അതേസമയം, രണ്ട് താരങ്ങളെ കരാറിൽ നിന്നൊഴിവാക്കിയ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം കീർത്തി ആസാദ് രംഗത്തെത്തി. ദേശീയ ടീമിൽ നിന്ന് മാറിനിൽക്കുന്ന സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും തങ്ങളുടെ സംസ്ഥാനത്തിന് വേണ്ടി ആഭ്യന്തര മത്സരം കളിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News