ബൗളർമാർ തിളങ്ങി; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം

രണ്ട് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റമത്സരത്തിൽ തന്നെ ഹർഷൽ മികച്ച പ്രകടനം പുറത്തെടുത്തു

Update: 2021-11-19 16:42 GMT
Editor : abs | By : Web Desk
Advertising

രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് 153 റൺസെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ബൗളർമാരാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്.

ഓപണിങ് ബാറ്റ്‌സ്മാൻമാരായ മാർട്ടിൻ ഗുപ്ട്ടിലും ഡാരിയൽ മിറ്റ്ച്ചലും ചേർന്ന് മികച്ച തുടക്കമാണ് കിവീസിന് നൽകിയത്. നാല് ഓവറിൽ തന്നെ കിവീസ് 50 റൺസ് കടന്നിരുന്നു. 15 ബോളിൽ 31 റൺസെടുത്ത് നിൽക്കവെ ചഹർ, ഗുപ്റ്റലിനെ വീഴ്ത്തി. മാർക്ക് ചാപ്‌മെനെ 21 റൺസിൽ നിൽക്കവെ അക്‌സർ പട്ടേലും ഗാലറിയിലേക്കയച്ചു. രണ്ട് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റമത്സരത്തിൽ തന്നെ ഹർഷൽ പട്ടേൽ കഴിവ് തെളിയിച്ചു. നാല് ഓവറിൽ 25 റൺസ് വഴങ്ങിയാണ് ഹർഷൽ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഗ്ലേൻ ഫിലിപ്‌സ് 34 ഉം സീഫേര്‍ട്ട് 13 റൺസും നേടി

ഹർഷൽ പട്ടേലിനു പുറമെ ഇന്ത്യക്ക് വേണ്ടി അക്‌സർ പട്ടേൽ, അശ്വിൻ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

റാഞ്ചി സ്റ്റേഡിയത്തിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചിരുന്നു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News