വീണ്ടും ജയ്‌സ്വാൾ, തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി: രാജ്‌കോട്ടിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്‌

പഠിച്ച പതിനെട്ട് അടവ് പയറ്റയിട്ടും ജയ്സ്വാളിനെ പൂട്ടാൻ ഇംഗ്ലണ്ട് ബൗളർമാർക്കായില്ല

Update: 2024-02-18 08:09 GMT
Editor : rishad | By : Web Desk
Advertising

രാജ്‌കോട്ട്: തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടി ഓപ്പണർ യശസ്വി ജയ്‌സ്വാൾ. സർഫറാസ് ഖാന്റെ അർധ സെഞ്ച്വറി കൂടിയായതോടെ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡായി. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യയുടെ ലീഡ് 556ആയി.

557എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.  214 റൺസുമായി ജയ്‌സ്വാളും 68 റൺസുമായി സർഫറാസ് ഖാനുമായിരുന്നു ക്രീസിൽ. പഠിച്ച പതിനെട്ട് അടവും പയറ്റയിട്ടും ജയ്‌സ്വാളിനെ പൂട്ടാൻ ഇംഗ്ലണ്ട് ബൗളർമാർക്കായില്ല. സിക്‌സറുകളും ഫോറുകളും യഥാസമയം താരം കണ്ടെത്തിയതോടെ ഇന്ത്യയുടെ സ്‌കോർ കുതിച്ചു. ആദ്യ ഇന്നിങ്‌സിലേത് പോലെ സർഫറാസും ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് ബൗളർമാർ വലഞ്ഞു. 

236 പന്തുകളിൽ നിന്ന് 14 ഫോറും 12 സിക്‌സറും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ തട്ടുതകർപ്പൻ ഇന്നിങസ്. വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും ജയ്സ്വാള്‍ സെഞ്ച്വറി നേടിയിരുന്നു. അതേസമയം സർഫറാസിന്റെ ഇന്നിങ്‌സ് 72 പന്തുകളിൽ നിന്ന് ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു. ശുഭ്മാൻ ഗിൽ(91) കുൽദീപ് യാദവ്(27) എന്നിവരും തിളങ്ങി. ഇംഗ്ലണ്ടിനായി ജോ റൂട്ട് ടോം ഹാർട്‌ലി, രെഹാൻ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News