സൂര്യകുമാർ യാദവ് ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ; തുടർച്ചയായി രണ്ടാം വർഷം

ദക്ഷിണാഫ്രിക്കകെതിരെ കരിയറിലെ തന്റെ നാലാം സെഞ്ചുറി കുറിച്ചതും കഴിഞ്ഞ വർഷമായിരുന്നു.

Update: 2024-01-24 10:19 GMT
Editor : Sharafudheen TK | By : Web Desk
Advertising

ദുബൈ: ഐസിസിയുടെ മികച്ച ട്വന്റി 20 താരത്തിനുള്ള 2023ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്. തുടർച്ചയായി രണ്ടാം വർഷമാണ് സൂര്യ അവാർഡ് സ്വന്തമാക്കുന്നത്. നിലവിൽ ടി20 ലോക റാങ്കിങിൽ ഒന്നാംസ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനമാണ് മുംബൈ താരത്തെ വീണ്ടും അവാർഡിലെത്തിച്ചത്. പോയവർഷം 500ലധികം റൺസാണ് നേടിയത്. 48 ശാരശരിയിലും 155 സ്‌ട്രൈക്ക്‌റേറ്റിലുമാണ് ബാറ്റ് വീശിയത്.

അതേസമയം 2023 ഏകദിന ലോകകപ്പ് വർഷമായതിനാൽ ഇന്ത്യ പ്രധാനമായും കളിച്ചത് 50 ഓവർ മാച്ചായിരുന്നു. എന്നാൽ ട്വന്റി 20 കളിച്ചപ്പോഴെല്ലാം വിശ്വസ്ത ബാറ്ററായി സ്‌കൈ അവതരിച്ചിരുന്നു. ഇന്ത്യൻ മണ്ണിലും വിദേശത്തുമെല്ലാം താരം മിന്നും ഫോമിൽ കളിച്ചു.

ദക്ഷിണാഫ്രിക്കകെതിരെ കരിയറിലെ തന്റെ നാലാം സെഞ്ചുറി കുറിച്ചതും കഴിഞ്ഞ വർഷമായിരുന്നു. 45 പന്തുകളിൽ നിന്നാണ് മൂന്നക്കം കുറിച്ചത്. ഈ വർഷം ട്വന്റി 20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യയുടെ പ്രധാനതാരമാണ് സൂര്യ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പരിക്കേറ്റ താരമിപ്പോൾ വിശ്രമത്തിലാണ്. ഇന്ത്യ അവസാനം അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പര പരിക്ക് കാരണം സൂര്യകുമാറിന് നഷ്ടമായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News