അനിശ്ചിതത്വങ്ങൾക്ക് വിരാമം; ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അടുത്തവർഷം

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടു നിൽക്കുകയായിരുന്നു

Update: 2021-10-23 02:48 GMT
Editor : Dibin Gopan | By : Web Desk

കോവിഡിനെ തുടർന്ന് മാറ്റി വച്ച ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം അടുത്ത വർഷം ജൂലൈ ഒന്നിന് നടക്കും. ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലൈയിൽ ഇരു ടീമുകളും ഇംഗ്ലണ്ടിൽ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങിയ പരമ്പര കളിക്കുമെന്ന് ഇസിബി നേരത്തെ അറിയിച്ചിരുന്നു. ഈ പരമ്പരകൾക്ക് മുൻപ് അഞ്ചാം ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മത്സരം എഡ്ജ്ബാസ്റ്റണിലാണ് അരങ്ങേറുക.

ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടു നിൽക്കുകയായിരുന്നു. അഞ്ചാം ടെസ്റ്റിനു മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെയുള്ള പരിശീലക സംഘത്തിലെ അംഗങ്ങൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ മത്സരം നടത്തുന്നതിൽ ഇന്ത്യൻ ടീം വിമുഖത അറിയിച്ചതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം റദ്ദാക്കുന്നതിൽ ഇരു ക്രിക്കറ്റ് ബോർഡുകൾക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ചർച്ചകളെ തുടർന്ന് മത്സരം അടുത്ത വർഷം നടത്താൻ തീരുമാനമായത്.

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News