ഐ.പി.എല്ലിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനമെന്ന് സൗരവ് ഗാംഗുലി

2009ൽ ഐപിഎൽ ടീം മൂല്യം 67 മില്യൺ ഡോളർ, ഇപ്പോൾ 1.04 ബില്യൺ ഡോളർ

Update: 2022-06-12 10:21 GMT

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് ഇംഗ്ലീഷ് ലീഗിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നുണ്ടെന്ന് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യാ (ബിസിസിഐ) അധ്യക്ഷൻ സൗരവ് ഗാംഗുലി. ലോകത്തിൽ അതിവേഗം വളരുന്ന കായിക ടൂർണമെൻറായി ഐപിഎൽ മാറുന്ന സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.

'ക്രിക്കറ്റ് കളിയുടെ വികാസം ഞാൻ കണ്ടിട്ടുണ്ട്. എന്നെ പോലെയുള്ള കളിക്കാർ നൂറുകണക്കിന് രൂപയുടെ സമ്പാദ്യമാണുണ്ടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കോടികളാണ് താരങ്ങളുടെ വരുമാനം. ഈ കായിക ഇനം രാജ്യത്തെ ജനങ്ങളുടെയും ആരാധകരുടെയും പിന്തുണയോടെയാണ് ന്ടക്കുന്നത്. ക്രിക്കറ്റ് ആരാധകരാണ് ബിസിസിഐ രൂപവത്കരിക്കാനിടയാക്കിയത്. ഈ കായികയിനം ശക്തമാണ് വൻ വളർച്ച നേടിക്കൊണ്ടിരിക്കുന്നതുമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനമാണ് ഐപിഎൽ സൃഷ്ടിക്കുന്നത്' ഇന്ത്യാ ലീഡർഷിപ്പ് ഇവൻറിൽ വേൾഡ് വൈഡ് മീഡിയ പ്രസിഡൻറ് ദീപക് ലംബയോട് സംസാരിക്കവേ ഗാംഗുലി വ്യക്തമാക്കി.

Advertising
Advertising


2022 ഐപിഎൽ സീസണിൽ രണ്ടു ടീമുകൾ കൂടി എത്തിയതോടെ ടൂർണമെൻറ് കൂടുതൽ വിപുലമായിരുന്നു. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയൻറ്‌സുമാണ് പുതുതായെത്തിയത്.

'ക്യാപ്റ്റൻസി ടീമിനെ ഗ്രൗണ്ടിൽ നയിക്കുന്നതും ലീഡർഷിപ്പ് ടീം നിർമിച്ചെടുക്കുന്നതുമാണ്. സച്ചിനും അസ്ഹറിനും ദ്രാവിഡിനുമൊപ്പം ഞാൻ കളിച്ചപ്പോൾ അവരോട് മത്സരിക്കുകയായിരുന്നില്ല. ഉത്തരവാദിത്തം പങ്കുവെക്കുകയായിരുന്നു' മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീം ക്യാപ്റ്റനെന്ന നിലയിലും ബിസിസിഐ പ്രസിഡന്റെന്ന നിലയിലും പ്രവർത്തിക്കുമ്പോഴുള്ള സാമ്യത വ്യക്തികളുടെ ഇടപഴകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച താരമാണ് ഗാംഗുലി. 2003 ലോകകപ്പിൽ ഫൈനൽ വരെ ഇന്ത്യൻ ടീമിനെ ഗാംഗുലി നയിച്ചിരുന്നു. ഒടുവിൽ ആസ്‌ട്രേലിയക്കെതിരെ പരാജയപ്പെടുകയായിരുന്നു.


2009ൽ ടീം മൂല്യം 67 മില്യൺ ഡോളർ, ഇപ്പോൾ 1.04 ബില്യൺ

2009ൽ എട്ടു ഐപിഎൽ ടീമുകളുടെ മൂല്യം 67 മില്യൺ ഡോളറായിരുന്നു. ഇപ്പോൾ 10 ടീമുകളാണ് ടൂർണമെൻറിലുള്ളത്. അവയുടെ ശരാശരി മൂല്യം 1.04 ബില്യൺ ഡോളറാണ് മൂല്യം. 24 ശതമാനമാണ് വാർഷിക വളർച്ചാനിരക്ക്. ഫോർബ്‌സ് മാഗസിന്റെ കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

2019-20 വർഷത്തിൽ യു.കെ ജിഡിപിയിൽ 4.9 ബില്യൺ യു.എസ് ഡോളറാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വഴി ലഭിച്ചത്. എകണോമിക് ആൻഡ് സോഷ്യൽ ഇംപാക്ട് റിപ്പോർട്ട് പ്രകാരമാണ് ഈ കണക്ക്.

Board of Control for Cricket in India (BCCI) President Sourav Ganguly says Indian Premier League (IPL) earns more than English Premier League

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News