തിരിക്കൊളുത്തി ബെയർസ്‌റ്റോ, കൊടുങ്കാറ്റായി ലിവിങ്‌സ്റ്റൺ; ബാഗ്ലൂരിനെതിരെ പഞ്ചാബിന് കൂറ്റൻ സ്‌കോർ

നാല് ഓവർ എറിഞ്ഞ ഹേസൽവുഡ് 64 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

Update: 2022-05-13 16:39 GMT
Editor : Nidhin | By : Web Desk
Advertising

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്‌സിന് മികച്ച സ്‌കോർ. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്.

ജോണി ബെയര്‍‌സ്റ്റോ നൽകിയ മികച്ച തുടക്കമാണ് പഞ്ചാബിന് മികച്ച അടിത്തറ നൽകിയത്. മിന്നൽ തുടക്കം തന്നെ ബെയര്‍‌സ്റ്റോ നൽകിയെങ്കിലും പവർ പ്ലേ തീരും മുമ്പ് ശിഖർ ധവാൻ 21 റൺസുമായി മടങ്ങിയത് തിരിച്ചടിയായി. പിന്നാലെ തന്നെ ഒരു റൺസുമായി രജപക്‌സയും മടങ്ങി. അപ്പോഴും പോരാട്ടം തുടർന്ന ബെയർസ്‌റ്റോ പത്താം ഓവറിൽ മടങ്ങുമ്പോൾ തന്റെ പേരിൽ 29 ബോളിൽ 66 റൺസ് നേടിയിരുന്നു. 4 ബൗണ്ടറികളുടേയും 7 സിക്‌സറുകളുടേയും അകമ്പടിയോട് കൂടിയാണ് ബെയര്‍‌സ്റ്റോയുടെ ഇന്നിങ്‌സ്.

ലിയാം ലിവിങ്സ്റ്റൺ ഒരിക്കൽ കൂടി പഞ്ചാബിന് വേണ്ടി നങ്കൂരമിടുന്ന കാഴ്ചയാണ് പിന്നീട് സ്റ്റേഡിയത്തിൽ കണ്ടത്. നായകൻ മായങ്ക് അഗർവാൾ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 16 പന്തിൽ 19 റൺസാണ് മായങ്കിന് നേടാനായത്. ജിതേഷ് ശർമ (9), ഹർപ്രീത് ബ്രാർ (7) എന്നിവർ ഇടക്ക് വന്നുപോയെങ്കിലും ലിവിങ്സ്റ്റൺ ഒരറ്റത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്നു. അവസാന ഓവറിന്റെ രണ്ടാം പന്ത് വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 42 പന്തിൽ 70 റൺസാണ് ലിവിങ്സ്റ്റൺ പ്ഞ്ചാബിന്റെ സ്‌കോർ കാർഡിൽ ചേർത്തത്. 4 സിക്‌സറുകളും 5 ബൗണ്ടറികളും അതിനിടെ പിറന്നു.

അവസാന ഓവറിലെ ബാക്കിയുള്ള പന്തുകളിൽ രാഹുൽ ചഹറിനും (2) റബാദയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല (0). റിഷി ധവാനും നിരാശപ്പെടുത്ത (7).

ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റും ഹസരങ്ക രണ്ട് വിക്കറ്റും ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നാല് ഓവർ എറിഞ്ഞ ഹേസൽവുഡ് 64 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News