ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; സഞ്ജു സാംസണിന്റെ രാജസ്ഥാൻ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ

ആദ്യ കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

Update: 2022-04-10 01:53 GMT

ഐപിഎല്ലിൽ ഇന്ന് നടക്കുന്നത് രണ്ട് മത്സരങ്ങൾ. ആദ്യ കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസും ലക്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലാണ് രണ്ടാം മത്സരം നടക്കുക. നാല് കളികളിൽ മൂന്ന് ജയിച്ച കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. ശ്രേയസ് അയ്യരെന്ന പുതിയ നായകന് കീഴിൽ സീസണിലെ തന്നെ വമ്പന്മാരായി അവർ മാറിക്കഴിഞ്ഞിരിക്കുകയാണ്. തന്റെ ആദ്യമത്സരത്തിൽ തന്നെ ബാറ്റ് കൊണ്ട് തിളങ്ങിയ കമ്മിൻസ് കൊൽക്കത്തയുടെ കരുത്ത് കൂട്ടുകയാണ്. ആഴത്തിലുള്ള ബാറ്റിങ് നിരയും മികച്ച സ്പിന്നേഴ്‌സും കൊൽക്കത്ത നിരയിലുണ്ട്.

Advertising
Advertising


കഴിഞ്ഞ സീസണുകളിലേതിന് വിപരീതമായി ഡൽഹിക്ക് ഇക്കുറി മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇനിയുള്ള മത്സരങ്ങളിൽ ബാറ്റിങ് നിരയുടെ പ്രകടനമാകും ഡൽഹിയുടെ മത്സരഫലം നിർണയിക്കുക. നാല് മത്സസരങ്ങളിൽ മൂന്ന് ജയമുള്ള ലക്‌നൗവാണ് സഞ്ജുവും കൂട്ടരുടേയും എതിരാളികളായെത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനെതിരെ നേരിടേണ്ടിവന്ന തോൽവി മറന്ന് വിജയവഴിയിൽ എത്താനായിരിക്കും രാജസ്ഥാന്റെ ശ്രമം. തുല്യശക്തികളുടെ പോരാട്ടത്തിനാകും വാങ്കഡെ വേദിയാകുന്നത്.


IPL matches today: Sanju Samson's Rajasthan against Lucknow Super Giants

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News