'ഞങ്ങൾ ചങ്ങാതിമാർ': കോലിയുമായുള്ള സൗഹൃദം തുറന്ന് പറഞ്ഞ് വില്യംസൺ

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള വില്യംസണിന്റെ സൗഹൃദം പ്രസിദ്ധമാണ്. അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്ന കാലം മുതൽ തുടങ്ങിയ സുഹൃദ് ബന്ധം ഇരുവരും ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്

Update: 2021-06-29 15:51 GMT

ആധുനിക ക്രിക്കറ്റിൽ ശത്രുക്കളില്ലാത്ത താരങ്ങളെടുത്താല്‍ അതില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണുണ്ടാവുമെന്നുറപ്പാണ്. ഏത് പ്രതിസന്ധിക ഘട്ടത്തിലും ആത്മനിയന്ത്രണം കൈവിടാതെ ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന കെയിന്‍ വില്യംസണിനെ ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിചിതവുമാണ്.

2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് നിര്‍ഭാഗ്യംകൊണ്ട് തോറ്റപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 'കളിച്ച്' തന്നെയാണ് വില്യംസണ്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള വില്യംസണിന്റെ സൗഹൃദം പ്രസിദ്ധമാണ്. അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്ന കാലം മുതൽ തുടങ്ങിയ സുഹൃദ് ബന്ധം ഇരുവരും ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ അതേ സുഹൃദ് ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കിവീസ് നായകൻ.

Advertising
Advertising

തികച്ചും സവിശേഷമായ ബന്ധമെന്നാണ് കോലിയുമായുള്ള സുഹൃദത്തെക്കുറിച്ച്  വില്യംസണ്‍ വിശേഷിപ്പിച്ചത്. 'വിരാടും ഞാനും തമ്മില്‍ ഏറെ നാളുകളായി അടുത്തറിയാവുന്നവരാണ്.‍ അതുകൊണ്ട് തന്നെ രണ്ട് നല്ല സുഹൃത്തുക്കൾ കൂടിയാണ്. ക്രിക്കറ്റ് കളിക്കുന്നതിനിൻ്റെ ഒരു വലിയ ഗുണമാണ് നമുക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരുമായി സംവദിക്കാൻ കഴിയുന്നതും അവരുമായി ഒരു സുഹൃദ് ബന്ധം വളർത്തിയെടുക്കാൻ കഴിയുന്നതും-വില്യംസണ്‍ പറഞ്ഞു.

ഞങ്ങൾ തമ്മിൽ ഒരുപാട് അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. ഇതിൽ ഒപ്പമുള്ളതും എതിരെ നിൽക്കുന്നതുമായുള്ള ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്. അതിൽ പലപ്പോഴും ഒരു പൊതുവായ താത്പര്യം ഞങ്ങൾക്കിടയിൽ രൂപപ്പെടാരുണ്ട്.' -വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News