​അരങ്ങേറ്റത്തിൽ റെക്കോർഡിട്ട് ബ്രീസ്‌കെ; തിരിച്ചടിച്ച് വില്യംസൺ

Update: 2025-02-10 15:27 GMT
Editor : safvan rashid | By : Sports Desk

ല​ാഹോർ: അരങ്ങേറ്റ മത്സരത്തിൽ റെക്കോർഡിട്ട ദക്ഷിണാഫ്രിക്കൻ താരം മാത്യൂ ബ്രീസ്കെക്ക് ക്ലാസ് മറുപടിയുമായി കെയ്ൻ വില്യംസൺ. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 304 റൺസ് പിന്തുടർന്ന ന്യൂസിലാൻഡ് 48.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കക്കായി അരങ്ങേറ്റക്കാരൻ മാത്യൂ ബ്രീസ്കെ മിന്നും പ്രകടനമാണ് നടത്തിയത്. 148 പന്തിൽ 150 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒരു അരങ്ങേറ്റ താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും വലിയ സ്കോറാണിത്.64 റ​ൺസെടുത്ത വ്യാൻ മൾഡർ മികച്ച പിന്തുണനൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ലക്ഷ്യം അനായാസം മറികടന്നു. 113 പന്തിൽ നിന്നും 133 റൺസുമായി പുറത്താകാതെ നിന്ന കെയ്ൻ വില്യംസണാണ് കിവികൾക്ക് ചിറക് നൽകിയത്. 107 പന്തുകളിൽ നിന്നും 97 റൺസെടുത്ത ഡെവൻ കോൺവോയും മിന്നിത്തിളങ്ങി.

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടത്തുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെയും ന്യൂസിലാൻഡ് വിജയിച്ചിരുന്നു. പാകിസ്താനും ദക്ഷിണാഫ്രിക്കയും നടക്കുന്ന അടുത്ത മത്സരത്തി​ലെ വിജയിയെ കിവികൾ ഫൈനലിൽ നേരിടും. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News