എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലര്‍; ഡല്‍ഹിയെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അതെ, ഐപിഎല്‍ ഫൈനലില്‍ ഒക്ടോബര്‍ 15ന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചൈന്നൈക്കെതിരെ കൊല്‍ക്കത്ത ഇറങ്ങും.

Update: 2021-10-13 19:02 GMT
Editor : Roshin | By : Web Desk
Advertising

പതിനാലാം ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 136 എന്ന ചെറിയ സ്കോറില്‍ ഒതുക്കി ബൌളിങ് തിളങ്ങിയപ്പോള്‍ തുടക്കം ഗംഭീരമാക്കിയ ബാറ്റിങിന്‍റെ പെട്ടന്നുള്ള തകര്‍ച്ച കൊല്‍ക്കത്തയെ സമ്മര്‍ദത്തിലാക്കി. എങ്കിലും വിജയം അവര്‍ക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. അവസാന ഓവര്‍ വരെ എത്തിയ മത്സരം ആവേശകരമായാണ് അവസാനിച്ചത്. അതെ, ഐപിഎല്‍ ഫൈനലില്‍ ഒക്ടോബര്‍ 15ന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചൈന്നൈക്കെതിരെ കൊല്‍ക്കത്ത ഇറങ്ങും.

റണ്‍സ് വിട്ടുകൊടുക്കാതെ കയ്യടക്കത്തോടെ ബോളുചെയ്ത കൊല്‍ക്കത്ത 136/5 എന്ന ചെറിയ സ്കോറില്‍ ഒതുക്കുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. 36 റണ്ണെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹി നിരയിലെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് ഓപ്പണര്‍മാര്‍ കാര്യങ്ങള്‍ എളുപ്പമാക്കി. വെടിക്കെട്ട് ബാറ്റിങ്ങുമായി വെങ്കടേഷ് ഐയ്യര്‍ കളം നിറഞ്ഞപ്പോള്‍ ശുബ്മാന്‍ ഗില്‍ മികച്ച പിന്തുണ നല്‍കി. അയ്യരുടെ മടക്കത്തിന് ശേഷം കൊല്‍ക്കത്ത വലിയ തകര്‍ച്ചയാണ് നേരിട്ടത്. ആറ് വിക്കറ്റുകളാണ് വളരെ വേഗത്തില്‍ കൊല്‍ക്കക്ക് നഷ്ടമായത്. നോര്‍ജെ, റബാദ അശ്വിന്‍ എന്നിവര്‍ രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഒരു നിമിഷം ഡല്‍ഹി മത്സരം തിരിച്ചുപിടിക്കുകയാണോ എന്ന് തോന്നിച്ചെങ്കിലും രാഹുല്‍ തൃപാഠി ജയം കൊല്‍ക്കത്തക്ക് തന്നെയാക്കി.

സ്കോര്‍

ഡല്‍ഹി : 135/5 (20)

കൊല്‍ക്കത്ത : 136/7 (19.5)

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News