നനഞ്ഞപടക്കമായി ഹൈദരാബാദ്; കൊൽക്കത്തക്ക് 80 റൺസിന്റെ കൂറ്റൻ ജയം

Update: 2025-04-03 18:12 GMT
Editor : safvan rashid | By : Sports Desk

കൊൽക്കത്ത: സൺ​റൈസേഴ്സ് ഹൈദരാബാദി​ന്റെ പേരുകേട്ട ബാറ്റിങ് നിരക്ക് ഒരിക്കൽ കൂടി പാളി. ഇക്കുറി ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റുവാങ്ങിയത് 80 റൺസിന്റെ കൂറ്റൻ തോൽവി. കൊൽക്കത്ത ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരബാദിന്റെ പോരാട്ടം 120 റൺസിലൊതുങ്ങി.

ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്ക് 16 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ക്വിന്റൺ ഡികോക്കിനെയും സുനിൽ നരൈനെയും നഷ്ടമായിരുന്നു. എന്നാൽ പിന്നീടെത്തിയ അജിൻക്യ രഹാനെ (27 പന്തിൽ 38), അൻക്രിഷ് രഘുവൻശി (32 പന്തിൽ 50), വെങ്കടേഷ് അയ്യർ (29 പന്തിൽ 60), റിങ്കു സിങ് (17 പന്തിൽ 32) എന്നിവർ ചേർന്ന് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചു.

Advertising
Advertising

മറുവശത്ത് ഹൈദരാബാദിന് ഒരുഘട്ടത്തിലും കൊൽക്കത്തക്ക് വെല്ലുവിളി ഉയർത്താനായില്ല. ട്രാവിസ് ഹെഡിനെയും (4) ഇഷാൻ കിഷനെയും (2) വൈഭവ് ​അറോറയും അഭിഷേക് ശർമയെ (2) ഹർഷിത് റാണയും മടക്കി. നിതീഷ് കുമാർ റെഡ്ഠി (19), കമിന്ദു മെൻഡിസ് (27), ഹെന്റിച്ച് ക്ലാസൻ (33) എന്നിവരാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്. കൊൽക്കത്തക്കായി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. അന്ദ്ര റസൽ രണ്ട് വിക്കറ്റെടുത്തു.

നാല് മത്സരങ്ങളിൽ നിന്നും നാല് പോയന്റുള്ള കൊൽക്കത്ത അഞ്ചാം സ്ഥാനത്തും ഒരു ജയം മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തുമാണ്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News