ആരോഗ്യക്ഷമത വീണ്ടെടുത്തു; സിംബാബ്‌വെക്കെതിരെ കെ.എൽ രാഹുൽ നായകൻ

ശിഖർ ധവാൻ ഉപനായകനാകും. സഞ്ജു സാംസൺ ടീമിലുണ്ട്‌

Update: 2022-08-11 16:47 GMT

ന്യൂഡൽഹി: ആരോഗ്യക്ഷമത വീണ്ടെുത്തതോടെ കെ.എൽ രാഹുൽ സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നായകൻ. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിലേക്ക് കെ.എൽ രാഹുലെത്തുന്ന വിവരം ബി.സി.സി.ഐ വ്യാഴാഴ്ചയാണ് അറിയിച്ചത്. ശിഖർ ധവാൻ ടീമിന്റെ ഉപനായകനാകുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ ജൂലൈ 30ന് ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയിൽ രാഹുലുണ്ടായിരുന്നില്ല. ശിഖർ ധവാൻ ടീമിനെ നയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ആഗസ്റ്റ് 18, 20, 22 തിയ്യതികളിൽ ഹാരാരെ സ്‌പോർട്‌സ് ക്ലബ്ബിലാണ് ഏകദിന മത്സരങ്ങൾ നടക്കുക.


Advertising
Advertising


ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും കെ.എൽ രാഹുൽ ഇടംപിടിച്ചിരുന്നു. ഒരിടവേളക്ക് ശേഷമാണ് രാഹുൽ നീലക്കുപ്പായമണിയുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കിടെയാണ് രാഹുലിന് പരിക്കേറ്റത്. തുടർന്ന് അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ താരം കളിച്ചിരുന്നില്ല. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകൾ നഷ്ട്ടപ്പെട്ടു. വെസ്റ്റിൻഡീസ് പര്യടനത്തിന് മുമ്പ് കോവിഡ് ബാധിക്കുകയും ചെയ്തു. എന്നാൽ ഏറ്റവും ഒടുവിൽ ഏഷ്യാകപ്പിന് മുമ്പുള്ള പര്യടനത്തിലേക്ക് രാഹുൽ തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 27ന് യു.എ.ഇയിലാണ് ഏഷ്യാകപ്പ് ടി20 ടൂർണമെൻറ് നടക്കുക.

മൂന്നു ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, കുൽദീപ് യാദവ്. പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

 KL Rahul is the captain against Zimbabwe

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News