ക്വാറന്റൈൻ കഴിഞ്ഞു; രണ്ടാം ഏകദിനത്തിന് മുൻപ് പരിശീലനത്തിനെത്തി രാഹുലും മായങ്കും

രണ്ടാം ഏകദിനത്തിന് മുന്‍പായി കളിക്കാര്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു. ബുധനാഴ്ചയാണ് വിന്‍ഡിസിന് എതിരായ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം.

Update: 2022-02-08 12:51 GMT

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ, ഓപ്പണർ മായങ്ക് അഗർവാൾ എന്നിവർ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പരിശീലനത്തിനിറങ്ങി. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിന് മുന്നോടിയായാണ് പരിശീലനം.

രണ്ടാം ഏകദിനത്തിന് മുന്‍പായി കളിക്കാര്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു. ബുധനാഴ്ചയാണ് വിന്‍ഡിസിന് എതിരായ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നാണ് കെഎല്‍ രാഹുല്‍ ആദ്യ ഏകദിനം കളിക്കാതിരുന്നത്.

ഇന്ത്യന്‍ ടീമിലെ നാല് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെയാണ് മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് ചേര്‍ത്തത്. എന്നാല്‍ ടീമിനൊപ്പം ചേരുന്നതിന് മുന്‍പുള്ള ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നതിനാലാണ് മായങ്കിന് ആദ്യ ഏകദിനം നഷ്ടമായത്. ഇതേ തുടര്‍ന്ന് രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.  

Advertising
Advertising

എന്നാല്‍ മായങ്കിന്റെ മടങ്ങിവരവോടെ കിഷന്റെ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടുമോ എന്നുറപ്പില്ല. ആദ്യ  ഏകദിനത്തില്‍ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ 36 പന്തില്‍ നിന്ന് 28 റണ്‍സ് ആണ് നേടിയത്.  എന്നാല്‍ രണ്ടാം ഏകദിനത്തില്‍ രോഹിതിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പില്ല. വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ  ആറ് വിക്കറ്റിനാണ് വിൻഡീസിനെ ഇന്ത്യ തോൽപിച്ചത്. മത്സരത്തിലുടനീളം ഇന്ത്യൻ മേധാവിത്വമായിരുന്നു. കാര്യമായ വെല്ലുവിളികളുയർത്താൻ വിൻഡീസ് ബാറ്റർമാർക്കോ, ബൗളർമാർക്കോ ആയില്ല. സ്‌കോർബോർഡ് ചുരുക്കത്തിൽ: വെസ്റ്റ് ഇൻഡീസ്: 176(43.5 ഓവർ) ഇന്ത്യ: 178-4(28 ഓവർ) 

Vice-captain KL Rahul, Mayank Agarwal, Navdeep Saini join India camp ahead of 2nd ODI

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News