'ലേലത്തിന് മുമ്പെ ഡീൽ': ലോകേഷ് രാഹുലിനും റാഷിദ് ഖാനും ഒരു വർഷ വിലക്കിന് സാധ്യത

കെ.എൽ. രാഹുലിനെയും റാഷിദിനെയും നിലവിലെ ടീമുകൾ വിടുന്നതിനു ലക്നൗവിൽനിന്നുള്ള പുതിയ ഫ്രാഞ്ചൈസി സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ പരാതി നൽകിയെന്നു ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോർട്ട് ചെയ്യുന്നു.

Update: 2021-11-30 10:46 GMT

ഐപിഎല്ലിൽ ഓരോ ടീമുകളും ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഓരോ ടീമുകൾക്കും പരമാവധി നാല് താരങ്ങളെ നിലനിർത്താനാണ് അനുമതിയുള്ളത്. അടുത്ത സീസൺ മുതൽ ഐപിഎല്ലിന് പത്ത് ടീമുകളുള്ളതിനാല്‍ പല പ്രമുഖരും 'വീട്' മാറും. ഇപ്പോഴിതാ താരങ്ങളെ നിലനിർത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, കെ.എൽ. രാഹുൽ, റാഷിദ് ഖാൻ എന്നിവർക്ക് ഐപിഎല്ലില്‍ ഒരു വര്‍ഷത്ത വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

കെ.എൽ. രാഹുലിനെയും റാഷിദിനെയും നിലവിലെ ടീമുകൾ വിടുന്നതിനു ലക്നൗവിൽനിന്നുള്ള പുതിയ ഫ്രാഞ്ചൈസി സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ പരാതി നൽകിയെന്നു ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

പരാതി സംബന്ധിച്ച കത്തു ലഭിച്ചിട്ടില്ലെന്നും എന്നാൽ വാക്കാലുള്ള പരാതി ലഭിച്ചെന്നും വ്യക്തമാക്കിയ ബിസിസിഐ അധികൃതർ ‌വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെന്നു കണ്ടെത്തായാൽ ഇരുവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി. കളിക്കാരെ ഇത്തരത്തിൽ സമീപിക്കുന്നത് നിലവിലുള്ള ടീമുകളോട് നീതി പുലർത്തന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബ് കിങ്സ് വിടാൻ കെ എൽ രാഹുലിന് പുതിയ ലഖ്‌നൗ ഫ്രാഞ്ചൈസി 20 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. സൺറൈസേഴ്‌സ് ഹൈന്ദരാബാദിന്റെ റാഷിദ് ഖാനും 16 കോടിയുടെ ഓഫർ നൽകിയിട്ടുണ്ട്. സൺറൈസേഴ്‌സ് ഹൈന്ദരാബാദ്, റാഷിദിനെ നിലനിർത്താൻ നോക്കുന്നുണ്ടെങ്കിലും 12 കോടിയിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നില്ല. 2010ൽ രാജസ്ഥാൻ റോയൽസുമായി കരാർ നിലനിൽക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചർച്ചകൾ നടത്തിയെന്നു തെളിഞ്ഞതോടെ രവീന്ദ്ര ജഡേജയ്ക്കു ബിസിസിഐ ഒരു ഐപിഎൽ സീസണിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

KL Rahul, Rashid Khan Could Get Banned from IPL 2022 After Lucknow Approach Duo: Reports

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News