ഇന്ത്യൻ ടീമിലെ അരങ്ങേറ്റ മത്സരത്തിൽ മലയാളി താരം മിന്നുമണിക്ക് ആദ്യ വിക്കറ്റ്

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Update: 2023-07-09 09:23 GMT
Advertising

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മലയാളി താരം മിന്നുമണിക്ക് ആദ്യ വിക്കറ്റ്. ബഗ്ലാദേശിനെതിരെ എറിഞ്ഞ ആദ്യ ഓവറിന്റെ നാലാമത്തെ പന്തിൽ തന്നെ മിന്നുമണി വിക്കറ്റ് നേടി. ബംഗ്ലാദേശ് ഓപ്പണർ ജമീമയെ ആണ് മിന്നുമണി പുറത്താക്കിയത്. ആദ്യ ഓവറിൽ തുടരെ രണ്ടു ബൗണ്ടറി വഴങ്ങിയതിന് ശേഷമാണ് മിന്നുമണിയുടെ വിക്കറ്റ് നേട്ടം.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവിൽ മത്സരം 11.3 ഓവർ പിന്നിട്ടപ്പോൾ ബംഗ്ലാദേശ് 64/3 എന്ന നിലയിലാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News