മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 156 റണ്‍സ് വിജയലക്ഷ്യം

നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 155 റണ്‍സ് നേടി

Update: 2021-09-23 16:10 GMT
Editor : Dibin Gopan | By : Web Desk

മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 156 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 155 റണ്‍സ് നേടി. തകര്‍പ്പന്‍ തുടക്കമായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് ടീമിന് നല്‍കിയത്. ഡി കോക്കാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 78 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ പത്താം ഓവറിലെ രണ്ടാം പന്തില്‍ ഈ കൂട്ടുകെട്ട് പൊളിച്ച് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് ആശ്വാസം പകര്‍ന്നു.

30 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത രോഹിത് ശര്‍മയെയാണ് നരെയ്ന്‍ മടക്കിയത്. സിക്സ് നേടാനുള്ള രോഹിത്തിന്റെ ശ്രമം ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യില്‍ അവസാനിച്ചു. മത്സരത്തില്‍ 18 റണ്‍സ് നേടിയതോടെ രോഹിത് കൊല്‍ക്കത്തയ്ക്കെതിരേ 1000 റണ്‍സ് തികച്ചു. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരേ ആദ്യമായാണ് ഒരു താരം 1000 റണ്‍സ് നേടുന്നത്.

Advertising
Advertising

രോഹിതിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം 11 റണ്‍സ് കൂട്ടിച്ചേര്‍ത്തിന് ശേഷം അടുത്ത വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. പിന്നീട് മുംബൈയുടെ ടോപ് സ്‌കോറര്‍ ക്വിന്റണ്‍ ഡീക്കോക്കിന്റെ വിക്കറ്റും നഷ്ടമായതോടെ ടീം കൂടുതല്‍ സമ്മര്‍ദത്തിലായി. 42 പന്തില്‍ നിന്ന് 55 റണ്‍സാണ് ഡീക്കോക്ക് ടീമിനായി നേടിയത്.

119 റണ്‍സ് എത്തി നില്‍ക്കെ ഇഷാന്‍ കിഷന്റെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായതോടെ കൂടുതല്‍ തകര്‍ച്ചയിലേക്കാണോ ടീം പോകുന്നതെന്ന് തോന്നി. എന്നാല്‍ പൊള്ളാര്‍ഡും  ക്രുണാലും ചേര്‍ന്ന് ടീമിനെ 150 കടത്തുകയായിരുന്നു.  കൊല്‍ക്കത്തയ്ക്കായി പ്രസിദ് കൃഷ്ണയും ലോക്കി ഫെല്‍ഗൂസനും രണ്ടു വിക്കറ്റുകളും സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും നേടി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News