കോഹ്‌ലിയെ 'ഉന്നമിട്ട്' നവീനുൽ ഹഖ്: ആ ചിരിക്ക് മറുപടി കൊടുത്ത് ആരാധകർ

ലക്‌നൗ-ബാംഗ്ലൂർ മത്സരത്തിനിടെയാണ് കോഹ്‌ലിയും നവീനുൽ ഹഖും ഉരസിയിരുന്നത്‌

Update: 2023-05-22 07:30 GMT
വിരാട് കോഹ്ലി- നവീനുല്‍ ഹഖ്

ബാംഗ്ലൂര്‍: ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ആര്‍.സി.ബി പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ പരിഹാസ ട്രോളുമായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖ്.

ഒരാള്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി നവീന്‍ ഉള്‍ ഹഖ് പങ്കുവെച്ചിരിക്കുന്നത്. കോഹ് ലിയെ പേരെടുത്ത് പറയുന്നില്ലെങ്കിലും താരത്തെ തന്നെയാണ് ഉന്നമിട്ടതെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. ബാംഗ്ലൂരും ലഖ്‌നൗവും ഏറ്റുമുട്ടിയപ്പോള്‍ നവീനും കോഹ് ലിയും തമ്മില്‍ കൊമ്പ് കോര്‍ത്തിരുന്നു. ഇരുവരുടെയും വാക്കേറ്റം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്നുതൊട്ട് കോഹ്ലിയ്‌ക്കെതിരെ നവീന്‍ ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതാണ് നവീനുല്‍ ഹഖ്, കോഹ്ലിയെ തന്നെയാണ് ഉന്നമിട്ടതെന്ന പ്രചാരത്തിന് പിന്നില്‍.

Advertising
Advertising

എന്നാല്‍ നവീന്‍ ഉള്‍ ഹഖിന്റെ ഈ പോസ്റ്റിനെതിരേ ആരാധകര്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നവീന്‍ പരിധി ലംഘിക്കുന്നുവെന്നും കളിയാക്കല്‍ കൂടിപ്പോയെന്നും ആരാധകരില്‍ പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. ഇങ്ങനെ തുടര്‍ന്നാല്‍ ഇത് നവീന്റെ അവസാന ഐ.പി.എല്‍ സീസണായിരിക്കുമെന്നാണ് ചിലര്‍ പങ്കുവെക്കുന്നത്. 

ഗുജറാത്തിനെതിരെ ഓപ്പണറായി ഇറങ്ങി 60 പന്തിലാണ് കോഹ്‌ലി 100 കടന്നത്. 165.57 സ്ട്രൈക് റേറ്റില്‍ 13 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിലും ബെംഗളൂരു നായകന്‍ സെഞ്ച്വറിയടിച്ചിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 63 പന്തിലായിരുന്നു താരം സെഞ്ച്വറി തികച്ചിരുന്നത്. അവസാന മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളോടെ തുടക്കത്തില്‍ പിന്നിലായിരുന്ന കോഹ്ലി,  റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ രണ്ടാമതാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News