ഐപിഎൽ ആഘോഷത്തിനിടെ സ്മൃതി മന്ദാനക്കൊപ്പമുള്ള യുവാവ്; ഒടുവിൽ ആരാധകർ കണ്ടെത്തി

ബോളിവുഡ് ഗായിക പലാക് മുഛലിന്‍റെ സഹോദരന്‍ പലാഷ് മുഛലാണ് സ്മൃതിയുടെ കൂടെ നില്‍ക്കുന്ന യുവാവ്

Update: 2024-03-18 10:21 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീ​ഗിന്റെ രണ്ടാം പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ച് റോയൽ ‍ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ചാമ്പ്യൻമാരാകുമ്പോൾ 16 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. കപ്പിനും ചുണ്ടിനുമിടയിൽ പുരുഷ ടീമിന് നഷ്ടമായ ഐപിഎൽ കിരീടം സ്മൃതി മന്ദാനയും സംഘവും രണ്ടാം പതിപ്പിൽതന്നെ സ്വന്തമാക്കി. വിജയത്തിന് ശേഷം വിരാട് കോഹ്ലി വീഡിയോ കോൾ ചെയ്താണ് താരങ്ങളുടെ ആഘോഷത്തിൽ പങ്കുചേർന്നത്.

ആർസിബിയുടെ വിജയാഘോഷത്തിൽ സ്മൃതി മന്ദാനക്കൊപ്പമുണ്ടായിരുന്ന യുവാവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. സ്മൃതിയുടെ സുഹൃത്താണോ സഹോദരനാണോ ബോയ് ഫ്രണ്ടാണോ ആരാധകർക്കിടയിൽ ചോദ്യങ്ങൾ നിരവധിയാണ്. ഒടുവിൽ ഈ വ്യക്തിയെ കണ്ടെത്തി.

Advertising
Advertising


ബോളിവുഡ് ഗായിക പലാക് മുഛലിന്‍റെ സഹോദരന്‍ പലാഷ് മുഛലാണ് സ്മൃതിയുടെ കൂടെ നില്‍ക്കുന്ന യുവാവ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നെങ്കിലും ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ നേരത്തെയും  വൈറലായിരുന്നു. പലാഷിന്‍റെ പിറന്നാള്‍ ആഘോഷത്തിൽ ആർസിബി ക്യാപ്റ്റൻ പങ്കെടുത്തിരുന്നു. ഗായകനും സംഗീത സംവിധായകനുമായ പലാഷ് സീ ഫൈവില്‍ സംപ്രേഷണം ചെയ്ത അര്‍ത്ഥ് എന്ന വെബ് സീരിസും സംവിധാനം ചെയ്തിട്ടുണ്ട്. ആര്‍സിബി കിരിടം നേടിയതിന് പിന്നാലെ ഈ സലകപ്പ് സമുദു എന്ന ക്യാപ്ഷനിൽ ഫോട്ടോയും പങ്കുവെച്ചിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News