'സൂപ്പർ സാംസൺ': വൈറലായി സഞ്ജു സാംസണിന്റെ തുമ്പയിലെ പെയിന്റിങ്

ഗ്രൗണ്ടിനടുത്തുള്ള കോളജ് കെട്ടിടത്തിൽ കാണുന്നൊരു പെയിന്റാങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Update: 2022-12-27 13:35 GMT

തിരുവനന്തപുരം: വൈറലായി തുമ്പയിലെ സഞ്ജു സാംസണിന്റെ പെയിന്റിങ്. രഞ്ജിട്രോഫിയിൽ ഛത്തീസ്ഗഢിനെ കേരളം നേരിടുന്നത് തുമ്പയിലെ സെന്റ് സേവ്യേഴ്‌സ്‌ ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. ഗ്രൗണ്ടിനടുത്തുള്ള കോളജ് കെട്ടിടത്തിൽ കാണുന്നൊരു പെയിന്റിങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സഞ്ജുവിന്റെ മുഖമാണ് മനോഹരമായി വരച്ചിരിക്കുന്നത്.

ഫോട്ടോക്ക് താഴെ സൂപ്പർ സാംസൺ എന്നും എഴുതിയിട്ടുണ്ട്. നിരവധി പേരാണ് ഈ ചിത്രം പങ്കുവെക്കുന്നത്. ഈ പെയിന്റിങ് പശ്ചാത്തലമായി വരുന്ന രീതിയിൽ സഞ്ജു ഗ്രൗണ്ടിൽ നിൽക്കുന്ന ചിത്രമാണ് പലരും പങ്കുവെക്കുന്നത്. സീസണിൽ ആദ്യമായാണ് കേരളം ഹോംഗ്രൗണ്ടിൽ മത്സരിക്കാനെത്തുന്നത്. കേരളത്തിന്റെ മൂന്നാം മത്സരമാണ് ഹോംഗ്രൗണ്ടിൽ നടക്കുന്നത്. ആദ്യ മത്സരം റാഞ്ചിയിലും രണ്ടാം മത്സരം ജയ്പൂരിലുമായിരുന്നു. റാഞ്ചിയിൽ ജാർഖണ്ഡിനെതിരായ മത്സരമായിരുന്നു നടന്നിരുന്നത്. അതിൽ കേരളം 85 റൺസിന്റെ ജയം ആഘോഷിച്ചിരുന്നു.

Advertising
Advertising

രണ്ടാം മത്സരം രാജസ്ഥാനെതിരെയായിരുന്നു. തന്നെ താനാക്കിയ ഗ്രൗണ്ടിലേക്ക് എന്നാണ് ജയ്പൂർ ഗ്രൗണ്ടിനെ സഞ്ജു വിശേഷിപ്പിപ്പിച്ചിരുന്നത്. ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് സമനിലയായിരുന്നു ഫലം. മത്സരത്തിൽ രാജസ്ഥാൻ ലീഡ് നേടിയിരുന്നു. അതേസമയം ഛത്തീസ്ഗഢിനെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിലാണ്. ഛത്തീസ്ഗഢിനെ കേരളം 149 റൺസിന് ഒതുക്കി. മറുപടി ബാറ്റിങിൽ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 100 റൺസെന്ന നിലയിലാണ് ആദ്യദിനം അവസാനിപ്പിച്ചത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News