ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു; രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രയ്ക്ക്

സൗരാഷ്ട്രയുടെ രണ്ടാം രഞ്ജി ട്രോഫി കിരീടമാണിത്‌

Update: 2023-02-19 06:24 GMT

Saurastra 

Advertising

രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രയ്ക്ക്. ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് ടീം രണ്ടാം രഞ്ജി ട്രോഫി കിരീടം നേടിയത്. ബംഗാൾ മുന്നോട്ട്‌വെച്ച 12 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് സൗരാഷ്ട്ര മറികടന്നത്.

മത്സരത്തിൽ ടോസ് നേടിയ സൗരാഷ്ട്ര ഈഡൻ ഗാർഡൻസിൽ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗാൾ ആദ്യ ഇന്നിംഗ്‌സിൽ 174 റൺസാണ് നേടിയിരുന്നത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര ആദ്യ ഇന്നിംഗ്‌സിൽ 404 റൺസാണ് അടിച്ചു കൂട്ടിയത്. ശേഷം രണ്ടാം ഇന്നിംഗ്‌സിൽ ബംഗാൾ 241 റൺസാണ് കണ്ടെത്തിയത്. ഇതോടെ ചെറിയ ലീഡ് സൗരാഷ്ട്ര മറികടക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ അർധ സെഞ്ച്വറി നേടിയ അർപ്രിത് വാസവദാ, ചിരാഗ് ജാനി, ഹർവിക് ദേശായി, ഷെൽഡൺ ജാക്‌സൺ എന്നിവരാണ് സൗരാഷ്ട്രക്കായി ബാറ്റിംഗിൽ തിളങ്ങിയത്. ആദ്യ ഇന്നിംഗ്‌സിൽ മൂന്നും രണ്ടാം ഇന്നിംഗ്‌സിൽ ആറും വിക്കറ്റ് വീഴ്ത്തിയ നായകൻ ജയദേവ് ഉനദ്കടാണ് ബംഗാളിന്റെ നടുവൊടിച്ചത്. ചേതൻ സകരിയ ഇരു ഇന്നിംഗ്‌സുകളിലും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ ചിരാഗ് ജാനി, ധർമേന്ദ്രസിൻഹ് ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ബംഗാളിനായി ആദ്യ ഇന്നിംഗ്‌സിൽ ഷഹബാസ് അഹമദ്, അഭിഷേക് പൊറേൽ എന്നിവർ അർധ സെഞ്ച്വറി നേടി. രണ്ടാം ഇന്നിംഗ്‌സിൽ അനുസ്തുപ് മജുംദാറും നായകൻ മനോജ് തിവാരിയും അർധസെഞ്ച്വറി നേടി. ബൗളിംഗിൽ മുകേഷ് കുമാർ, ആകാശ് ദീപ്, ഇഷാൻ പെറോൽ എന്നിവരാണ് തിളങ്ങിയത്.

Saurashtra won the Ranji Trophy by defeating Bengal by nine wickets

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News