അപാരഫോമിൽ ശുഭ്മാൻ ഗിൽ: ബാബർ അസമിന്റെ 'ആ റെക്കോർഡിനൊപ്പം'

ഏത് ബാറ്ററും ആഗ്രഹിക്കുന്ന ഫോമിൽ നിൽക്കുന്ന ഗിൽ, ഇതിനകം ഒട്ടനവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിക്കഴിഞ്ഞു

Update: 2023-01-24 10:47 GMT
Editor : rishad | By : Web Desk

ശുഭ്മാന്‍ ഗില്‍

Advertising

ഇൻഡോർ: കരിയറിന്റെ ഉന്നതസ്ഥാനത്താണിപ്പോൾ ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലെ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയും. ഏത് ബാറ്ററും ആഗ്രഹിക്കുന്ന ഫോമിൽ നിൽക്കുന്ന ഗിൽ, ഇതിനകം ഒട്ടനവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ പാക് നായകൻ ബാബർ അസം അലങ്കരിച്ചിരുന്നൊരു റെക്കോർഡിനൊപ്പവും ഗിൽ എത്തിയിരിക്കുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടത്തിനൊപ്പമാണ് ഗിൽ എത്തിയിരിക്കുന്നത്. 360 റൺസാണ് ബാബർ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നേടിയത്. ഗില്ലും നേടിയത് ഇത്രയും റൺസ്. ഒരു റൺസ് കൂടി നേടിയിരുന്നെങ്കിലും ഈ റെക്കോർഡ് സ്വന്തം പേരിലായേനെ. ബംഗ്ലാദേശിന്റെ ഇംറുൽ കയീസ്(349) ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡി കോക്ക്(342) എന്നിവരാണ് ഈ റെക്കോർഡിലേക്ക് ബാറ്റേന്തിയവർ. നാലാം സെഞ്ച്വറിയാണ് ഗിൽ ന്യൂസിലാൻഡിനെതിരെ നേടിയത്. 78 പന്തുകളിൽ നിന്ന് 112 റൺസാണ് താരം നേടിയത്.

പതിമൂന്ന് ഫോറും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. ഈ പരമ്പരയിലെ ആദ്യ മത്സരത്തിൽ 208 റൺസാണ് ഗിൽ അടിച്ചെടുത്തത്. ചെറിയ സ്‌കോർ പിറന്ന രണ്ടാം മത്സരത്തിൽ ഗിൽ നേടിയത് 40 റൺസും അതും പുറത്താകാതെ. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യയുടെ ഓപ്പണറായി ഗിൽ ഉറപ്പായി. രോഹിത് ശർമ്മ- ശുഭ്മാൻ ഗിൽ സംഖ്യമാകും ഇന്ത്യയുടെ ഓപ്പണിങ് സഖ്യം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News