കണ്ണീരണിഞ്ഞ് സിറാജ്, ആശ്വസിപ്പിച്ച് ബുംറ, ഗ്രൗണ്ടിൽ ഇരുന്ന് രാഹുൽ, നിരാശയോടെ രോഹിതും കോഹ്ലിയും; മത്സരശേഷം കണ്ടത്...

ആസ്‌ട്രേലിയ ജയിച്ചുകയറുമ്പോൾ ഉൾകൊള്ളാനാവാത്ത വിധമായിരുന്നു ഇന്ത്യൻ താരങ്ങൾ

Update: 2023-11-20 02:57 GMT
Editor : rishad | By : Web Desk
Advertising

അഹമ്മദാബാദ്: പത്തും ജയിച്ച് പതിനൊന്നിൽ കിരീട നേട്ടം എന്ന സ്വപ്‌നവുമായി ഇറങ്ങിയ ഇന്ത്യക്ക് കാലിടറുകയായിരുന്നു. ആറ് വിക്കറ്റിന്റെ ഗംഭീര വിജയവുമായി ആസ്‌ട്രേലിയ ലോകകിരീടം ചൂടുമ്പോൾ ഇതുവരെ പുറത്തെടുത്ത ഇന്ത്യയുടെ പ്രകടനമൊക്കെ വെറുതെയായി. എന്നാലും ഈ ബൗളിങ്-ബാറ്റിറ്റ് യൂണിറ്റ് ലോകോത്തോര പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.

ആസ്‌ട്രേലിയ ജയിച്ചുകയറുമ്പോൾ ഉൾകൊള്ളാനാവാത്ത വിധമായിരുന്നു ഇന്ത്യൻ താരങ്ങൾ. പേസർ സിറാജ് വിതുമ്പുന്നുണ്ടായിരുന്നു. ജസ്പ്രീത് ബുംറയാണ് സിറാജിനെ ആശ്വസിപ്പിച്ചത്. നായകൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയുടെയും അടക്കം മുഖത്ത് നിരാശ പ്രകടമായിരുന്നു.

മാക്സ്വെൽ വിജയറൺ പൂർത്തിയാക്കിയപ്പോൾ ഗ്രൗണ്ടിൽ മുഖം താഴ്ത്തി മുട്ടുകുത്തിയിരിക്കുകയായിരുന്നു ലോകേഷ് രാഹുൽ. ഗ്യാലറിയിലേക്കും നിരാശ പടർന്നു. കോഹ്ലിയുടെയും രാഹുലിന്റെയും ഭാര്യമാരായ അനുഷ്‌ക ശർമ്മയും അതിയ ഷെട്ടിയും സങ്കടപ്പെട്ട് ഇരുന്നു. ഈ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്നും ഇതുവരെ കാണാത്തൊരു കാഴ്ചയായിരുന്നു ഇതൊക്കെ. 

ടോസ് നേടി ഇന്ത്യയെ ബാറ്റിങിന് പറഞ്ഞയച്ചത് മുതൽ വ്യക്തമായ കണക്ക് കൂട്ടലിലായിരുന്നു ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. ബാറ്റിങിൽ ഇന്ത്യൻ മുന്നേറ്റ നിരയേയും മധ്യനിരയേയും പിടിച്ചപ്പോൾ 240 എന്ന ശരാശരിയും താഴെയുള്ള സ്‌കോറാണ് പിറന്നത്. ആദ്യ മൂന്ന് വിക്കറ്റ് വീണതിന് പിന്നാലെ ആസ്‌ട്രേലിയ ഒന്ന് പതറിയെങ്കിലും ട്രാവിഡ് ഹെഡും മാർനസ് ലബുഷെയിനും ചേർന്ന് കളി പിടിക്കുകയായിരുന്നു.

ട്രാവിസ് ഹെഡ് സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോൾ ഒത്ത പങ്കാളിയായി ലബുഷെയിൻ മാറി. തന്റെ ജീവിതത്തലെ മഹത്തായ നിമിഷങ്ങളെന്നാണ് ലബുഷെയിൻ തന്റെ ഇന്നിങ്‌സിനെ വിശേഷിപ്പിച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News