റൺമല തീർത്ത് പ്രോട്ടീസ്; ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്സിൽ 489 റൺസ്
ഗുവഹാത്തി: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച ടോട്ടൽ. സെനുരൻ മുത്തുസാമി സെഞ്ച്വറിയും മാർകോ യാൻസൻ 93 റൺസും നേടി. ഇന്ത്യക്കായി ബൗളിങ്ങിൽ കുൽദീപ് യാദവ് നാലു വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യക്കായി ക്രീസിൽ ജൈസ്വാളും രാഹുലുമാണ് ഉള്ളത്.
രണ്ടാം ദിനം തുടങ്ങുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. സെനുരൻ മുത്തുസാമിയും വെരെയിനുമായിരുന്നു ക്രീസികൾ ഉണ്ടായിരുന്നത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 88 റൺസാണ് കൂട്ടി ചേർത്തത്. 120 ഓവറിൽ ജഡേജയുടെ പന്തിൽ വെരെയിൻ പുറത്താകുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്കോർബോർഡിൽ 334 റൺസ് ഉണ്ടായിരുന്നു. പിന്നാലെ വന്ന മാർകോ യൻസാനുമൊത്ത്ബാറ്റിംഗ് തുടർന്ന മുത്തുസാമി തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 139 ഓവറിൽ സിറാജിന്റെ പന്തിൻ മുതുസാമി പുറത്താകുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്കോർ 400 റൺസ് മാറികടന്നിരുന്നു. പിന്നാലെ വന്ന ഹർമാർ അഞ്ചു റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. മറുഭാഗത്ത് ബാറ്റിംഗ് തുടർന്ന യാൻസൻ വെറും ഏഴു റണ്ണിനാണ് സെഞ്ച്വറി നഷ്ടമായത്. 93 റൺസിൽ നിൽക്കേ കുൽദീപ് യാദവാണ് യാൻസനേ പുറത്താക്കിയത്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക പുറത്താകുമ്പോൾ 489 റൺസായിരുന്നു സ്കോർബോർഡിൽ. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആറ് ഓവറിൽ ഒമ്പത് റൺസ് എന്ന നിലയിലാണ്.