മൂന്നാം ഏകദിനത്തിൽ മൂന്ന് വിക്കറ്റിന്റെ ജയവുമായി ശ്രീലങ്ക

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴമൂലം 47 ഓറവാക്കി ചുരുക്കിയ മത്സരത്തിൽ 3 വിക്കറ്റിനാണ് ആതിഥേയർ ഇന്ത്യയെ തോല്‍പ്പിച്ചത്.

Update: 2021-07-24 01:38 GMT
Editor : rishad | By : Web Desk
Advertising

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴമൂലം 47 ഓറവാക്കി ചുരുക്കിയ മത്സരത്തിൽ 3 വിക്കറ്റിനാണ് ആതിഥേയർ ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റണ്‍സിന് പുറത്തായി. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ്‍ 46 റണ്‍സ് നേടി. മറുപടി ബാറ്റിങിൽ 48 പന്തുകൾ അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തിൽ ലങ്ക വിജയ ലക്ഷ്യം മറികടന്നു.

അവിഷ്‍ക ഫെർണാണ്ടോയും ഭാനുക രജപക്‍സെയും അർധ സെഞ്ചുറി നേടി. രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവാണ് മാൻ ഓഫ് ദ സീരീസ്.

രണ്ടാം വിക്കറ്റില്‍ ഭാനുകയും അവിശ്കയും ചേര്‍ന്ന് 109 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അവിശ്ക 98 പന്തില്‍ നാല് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് 76 റണ്‍സ് നേടിയത്. 56 പന്തില്‍ നിന്നായിരുന്നു ഭാനുകയുടെ 65 റണ്‍സ്. 12 ഫോറുകളാണ് താരം നേടിയത്. ഇൌ കൂട്ടുകെട്ടാണ് ശ്രീലങ്കയ്ക്ക് തുണയായത്. ഇന്ത്യക്കായി രാഹുല്‍ ചാഹര്‍ മൂന്നും ചേതന്‍ സക്കറിയ രണ്ടും വിക്കറ്റ് വീഴ്ത്തി. 

മഴമൂലം 47 ഓവറായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.  

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News