ക്രുണാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കം; ശിഖര്‍ ധവാനും സൂര്യകുമാര്‍ യാദവും കളിച്ചേക്കില്ല

ഇന്ത്യന്‍ സംഘത്തിലെ എട്ട് കളിക്കാര്‍ക്ക് ക്രുനാലുമായി സമ്പര്‍ക്കമുണ്ടെന്നാണ് കണ്ടെത്തിയത്

Update: 2021-07-28 09:42 GMT
Editor : Roshin | By : Web Desk

ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ക്രുനാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരില്‍ നായകന്‍ ശിഖര്‍ ധവാനുമുണ്ടെന്ന് സൂചന. മികച്ച ഫോമില്‍ തുടരുന്ന മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവും പട്ടികയിലുണ്ട്. ഇതോടെ ധവാനും സൂര്യക്കും ശ്രീലങ്കക്കെതിരായ രണ്ടാം ടി20 നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സംഘത്തിലെ എട്ട് കളിക്കാര്‍ക്ക് ക്രുനാലുമായി സമ്പര്‍ക്കമുണ്ടെന്നാണ് കണ്ടെത്തിയത്. ഇവരുടെയെല്ലാം കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന രണ്ട് ടി20യില്‍ നിന്നും ഈ എട്ട് താരങ്ങളെ ഒഴിവാക്കുമെന്ന സൂചനയുണ്ട്. എന്നാല്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Advertising
Advertising

മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കൃഷ്ണപ്പ ഗൗതം, ഇഷന്‍ കിഷന്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ക്രുനാലുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍.

ചൊവ്വാഴ്ചയാണ് രണ്ടാം ടി20 മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ക്രുനാലിന് കോവിഡ് പോസിറ്റീവായതോടെ കളി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുമ്പ് മത്സരം ഉപേക്ഷിച്ചു. ബുധനാഴ്ചയാണ് രണ്ടാം ടി20 നിശ്ചയിച്ചിരിക്കുന്നത്. ധവാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News