ടി20 ലോകകപ്പില്‍ ആരൊക്കെ ഫൈനലിലെത്തും? പ്രവചനവുമായി ഷെയിന്‍ വോണ്‍

ഇന്ത്യ-പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇംഗ്ലണ്ട്-ആസ്‌ട്രേലിയ എന്നിവരാകും ഫൈനലില്‍ എത്തുക എന്നാണ് വോണ്‍ പറയുന്നത്.

Update: 2021-10-31 12:29 GMT
Editor : rishad | By : Web Desk

ടി20 ലോകകപ്പില്‍ ആരൊക്കെ ഫൈനലിലെത്തുമെന്ന പ്രവചനവുമായി ആസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ഇന്ത്യ-പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇംഗ്ലണ്ട്-ആസ്‌ട്രേലിയ എന്നിവരാകും ഫൈനലില്‍ എത്തുക എന്നാണ് വോണ്‍ പറയുന്നത്. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആസ്ട്രേലിയ എട്ട് വിക്കറ്റതിന് തോറ്റതിന് പിന്നാലെയായിരുന്നു വോണിന്റെ പ്രവചനം എന്നതാണ് ശ്രദ്ധേയം. മത്സരത്തിന്റെ എല്ലാ മേഖലകളിലും ആസ്ട്രേലിയ പിന്നാക്കം പോയ മത്സരമായിരുന്നു അത്. എന്നിട്ടും ആസ്ട്രേലിയക്ക് വോണ്‍ പ്രാധാന്യം നല്‍കുന്നു. ഇംഗ്ലണ്ട്-ഇന്ത്യ പോരും ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ പോരുമാണ് വോണ്‍ പ്രവചിക്കുന്നത്.  

Advertising
Advertising

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News