അണ്ടർ 19 ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

47 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷടമായി

Update: 2022-02-05 16:17 GMT

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്  ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടി  ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച.13 ഓവറിൽ 47 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷടമായി.

27 റൺസെടുത്ത ജോർജ് തോമസും 2 റൺസെടുത്ത ജേകബ് ബെതെല്ലും നാല് റണ്‍സ് എടുത്ത വില്യം ലക്സ്റ്റണും  റണ്ണൊടുന്നുമെടുക്കാതെ ക്യാപ്റ്റൻ ടോം പ്രീസ്റ്റും, ജോര്‍ജ് ബെല്ലുമാണ് പുറത്തായത്. 12 റൺസെടുത്ത ജെയിംസ് റ്യൂവും റണ്ണൊന്നുമെടുക്കാതെ റൈഹാന്‍ അഹ്മദുമാണ് ക്രീസില്‍.

ഇന്ത്യക്കായി രാജ് ബാവ മൂന്നും രവി കുമാര്‍ രണ്ടും വിക്കറ്റ്  വീഴ്ത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News