'രാഹുൽ പറയുന്നു, കോഹ്‌ലി കേൾക്കുന്നു': ചിത്രം വൈറൽ, ഏറ്റെടുത്ത് ആരാധകർ

ധോണിക്ക് ശേഷം ആദ്യമായാണ് കോഹ്‌ലി മറ്റൊരു ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാനൊരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാളിൽ നാളെ ആരംഭിക്കുന്ന ആദ്യ ഏകദിനത്തിൽ പരിക്കേറ്റില്ലെങ്കിൽ കോഹ്‌ലി അന്തിമ ഇലവിൽ ഉണ്ടാകും എന്ന് ഉറപ്പാണ്.

Update: 2022-01-18 12:43 GMT
Editor : rishad | By : Web Desk

ക്യാപ്റ്റൻസിയുടെ എല്ലാ ഭാരങ്ങളും അഴിച്ചുവെച്ച് കംപ്ലീറ്റ് ബാറ്റർ എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് വിരാട് കോഹ്‌ലി ഇറങ്ങുന്നത്. ധോണിക്ക് ശേഷം ആദ്യമായാണ് കോഹ്‌ലി മറ്റൊരു ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാനൊരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാളിൽ നാളെ ആരംഭിക്കുന്ന ആദ്യ ഏകദിനത്തിൽ പരിക്കേറ്റില്ലെങ്കിൽ കോഹ്‌ലി അന്തിമ ഇലവിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. 

ബിസിസിഐ പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പരിശീലനത്തിനിടെ നായകൻ ലോകേഷ് രാഹുലിന്റെ നിർദേശങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കുന്ന കോഹ്‌ലിയുടെ ചിത്രമാണത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ രാഹുലാണ് ടീമിനെ നയിക്കുന്നത്. സഹകളിക്കാർക്കൊപ്പം നായകനെ ശ്രവിക്കുകയാണ് കോഹ്‌ലി. ബി.സി.സി.ഐ പങ്കുവെച്ച ഈ ചിത്രം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

Advertising
Advertising

ടോസിടാൻ പോകുന്നില്ല എന്നൊഴിച്ച് വലിയ മാറ്റമൊന്നും കോഹ്‌ലിക്ക് സംഭവിച്ചിട്ടില്ലെന്ന് മുൻ താരം ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു. കോഹ്‌ലിക്ക് കീഴിൽ ധോണി കളിച്ചിരുന്ന കാര്യവും ഗംഭീർ ചൂണ്ടിക്കാട്ടിയിരുന്നു. പഴയ ഊർജവും പ്രോത്സാഹനവും കോഹ്‌ലിയിൽ നിന്ന് ഇനിയും ഉണ്ടാകണമെന്നും അത് ടീമിന് അത്യാവശ്യമാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് വിരാട് കോഹ്‌ലി ടെസ്റ്റ് നായകസ്ഥാനം രാജിവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ടെസ്റ്റ് പരമ്പര 2-1ന് തോറ്റതിന് പിന്നാലെയായിരുന്നു രാജി. നേരത്തെ ടി20 നായകസ്ഥാനവും ഒഴിഞ്ഞിരുന്നു. എന്നാൽ ഏകദിനത്തിൽ നിന്ന് കോഹ്‌ലിയെ മാറ്റി രോഹിതിനെ നിയമിക്കുകയും ചെയ്തു. ഇപ്പോൾ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കാരൻ എന്ന നിലയിൽ മാത്രമാണ് കോഹ്‌ലിയുടെ സ്ഥാനം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News