ആരാകും ഇനി ടെസ്റ്റ് നായകൻ? രോഹിത് ശർമ്മ മാത്രമല്ല ലിസ്റ്റിൽ...

സമൂഹമാധ്യമങ്ങളിലുൾപ്പെടെ പല പേരുകളും പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും ബി.സി.സി.ഐ ഇക്കാര്യത്തിൽ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. മതിയായ സമയം ഉണ്ടെന്നാണ് ബി.സി.സി.ഐയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Update: 2022-01-17 10:05 GMT
Editor : rishad | By : Web Desk
Advertising

അപ്രതീക്ഷിതമായി വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് നായകപദവി ഒഴിഞ്ഞതിന് പിന്നാലെ പകരക്കാരനാരാകും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകളും സജീവമായി. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പല പേരുകളും പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും ബി.സി.സി.ഐ ഇക്കാര്യത്തിൽ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. മതിയായ സമയം ഉണ്ടെന്നാണ് ബി.സി.സി.ഐയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീലങ്കയ്‌ക്കെതിരെ ഫെബ്രുവരിയിലാണ് ഇന്ത്യക്ക് ഇനി ടെസ്റ്റ് മത്സരങ്ങളുള്ളത്. സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നത് എന്നതിനാൽ ബി.സി.സി.ഐക്ക് വേവലാതിയില്ല. ഏകദിന നായകനായും ടെസ്റ്റിൽ ഉപനായകനായും രോഹിത് ശർമ്മയെ അടുത്തിടെയാണ് നിയമിച്ചത്. നായകൻ ഒഴിയുമ്പോൾ സ്വാഭാവികമായും ഉപനായകൻ നായകനാകും. എന്നാൽ രോഹിത് ശർമ്മയുടെ കാര്യത്തിൽ ഇങ്ങനെയൊരു കീഴ്‌വഴക്കത്തിന് സാധ്യതയില്ല. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പലവട്ടം കിരീടത്തിലേക്ക് നയിച്ച് രോഹിത് ക്യാപ്റ്റനായി ശ്രദ്ധനേടിയതാണ്. 

ദീർഘകാലം മുൻനിർത്തിയൊരു നായകനെയാണ് ഇന്ത്യ തേടുന്നത്. അതാണ് രോഹിതിന് തടസമാകുന്നത്. 35 വയസ്സിനോടടുക്കുന്ന രോഹിത്തിന്‌ മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കാനാകില്ല. പരിക്കും രോഹിതിനെ അലട്ടുന്നുണ്ട്. ഏകദിനത്തില്‍, 2023 ലോകകപ്പ് ലക്ഷ്യംവെച്ചാണ് നായകനാക്കിയത്. ആസ്‌ട്രേലിയയിലുൾപ്പെടെ ടീമിനെ നയിച്ച് വിജയത്തിലെത്തിച്ച അജിങ്ക്യ രഹാനയുടെ പേരാണ് ഉയർന്നിരുന്നത്. എന്നാൽ ഫോം ഇല്ലാതെ പതറുന്ന രഹാനെ അടുത്ത ശ്രീലങ്കൻ പരമ്പരക്കുള്ള ടീമിൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ഒരു മത്സരത്തിൽ ടീമിനെ നയിച്ച ലോകേഷ് രാഹുലാണ് മറ്റൊന്ന്. ആ മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും രാഹുലിനെ നായകനാക്കണമെന്നുള്ള മുറവിളിക്ക് ശക്തികൂടുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവരും പരിഗണനയിലുണ്ട്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇലവനില്‍ സ്ഥാനം ഉറപ്പുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് റിഷഭ് പന്ത്. ആക്രമണോത്സുക ബാറ്റിങ്ങും ടീമിനെ പ്രചോദിപ്പിക്കാനുള്ള ഊര്‍ജവുമുണ്ട്.

എന്നാല്‍, ബാറ്റിങ്ങില്‍ സ്ഥിരതയില്ല എന്നത് പ്രശ്നമാണ്. ഒട്ടേറെ സീനിയര്‍ താരങ്ങള്‍ക്കിടയില്‍ പന്തിനെ നായകനാക്കിയാല്‍ ടീമിനെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. വിഷയത്തെ എങ്ങനെയാകും ബി.സി.സി.ഐ കൈകാര്യം ചെയ്യുന്നതെന്ന് നോക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News