സൗദിയില്‍ റോണോ തരംഗം; ഫെബ്രുവരിയിലെ മികച്ച താരം

അൽ നസ്‌റിനായി അഞ്ചു മത്സരം കളിച്ച റോണോ ഇതിനോടകം തന്നെ എട്ട് തവണ വലകുലുക്കി കഴിഞ്ഞു

Update: 2023-03-01 14:18 GMT

cristiano ronaldo

സൗദി പ്രോ ലീഗിൽ ഫെബ്രുവരിയിലെ മികച്ച താരമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു. അൽ നസ്‌റിനായി നടത്തിയ മിന്നും പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഫെബ്രുവരിയില്‍ രണ്ടു  മത്സരങ്ങളിൽ താരം ഹാട്രിക് കണ്ടെത്തിയിരുന്നു.

അൽ നസ്‌റിനായി അഞ്ചു മത്സരം കളിച്ച റോണോ ഇതിനോടകം തന്നെ എട്ട് തവണ വലകുലുക്കി കഴിഞ്ഞു. ഇതിൽ രണ്ട് ഹാട്രിക് ഉൾപ്പെടുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലീഗിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്താൻ റോണോക്കായി. അൽ നസ്‌റിൽ ക്രിസ്റ്റ്യാനോയുടെ സഹതാരം ടാലിസ്‌കയാണ് ഗോൾവേട്ടക്കാരിൽ ഒന്നാമൻ.

Advertising
Advertising

സൗദി പ്രോ ലീഗിൽ ഇത്തിഫാക്കിനെതിരായ മത്സരത്തിൽ അൽ നസ്‌റിനായി അരങ്ങേറ്റം കുറിച്ച താരം അൽ ഫത്തഹിനെതിരെയാണ് ആദ്യ ഗോൾ കണ്ടെത്തിയത്. പിന്നീട് അൽ വഹ്ദക്കെതിരെ നാല് തവണ വലകുലുക്കി തന്റെ വരവറിയിച്ചു. അവിടം കൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച താരം ദമാകിനെതിരെയും ഹാട്രിക് കുറിച്ചു. എട്ട് ഗോളുകൾക്ക് പുറമേ രണ്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News