കിരീട നേട്ടത്തിന് പിറകേ കോൺവേയുടെ വിവാദ പ്രസ്താവന; പൊങ്കാലയുമായി ആരാധകർ

ഐ.പി.എല്‍ സമ്മാനദാനച്ചടങ്ങിനിടെയാണ് താരത്തിന്‍റെ വിവാദ പ്രസ്താവന

Update: 2023-06-01 10:07 GMT

ഐ.പി.എൽ കിരീട നേട്ടത്തിന് പിറകേ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ന്യൂസിലാന്റ് ബാറ്റർ ഡെവോൺ കോൺവക്ക് ആരാധകരുട പൊങ്കാല. കിരീട നേട്ടത്തിന് ശേഷം താരം നടത്തിയൊരു വിവാദ പ്രസ്താവനയാണ് ആരാധകരെ ചൊടിപ്പിച്ചത്.

തന്റെ കരിയറിലെ ഏറ്റവും വലിയ കിരീടമാണ് ഐ.പി.എൽ കിരീടം എന്നാണ് താരം പറഞ്ഞത്. 2021 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടിയ ന്യൂസിലന്‍റ് ടീമിൽ അംഗമായിരുന്നു കോൺവേ. തന്റെ രാജ്യത്തിനായി നേടിയ കിരീടത്തേക്കാൾ വലുതായി ഐ.പി.എൽ കിരീടത്തെ കോണ്‍വേ വിശേഷിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ ചര്‍ച്ചയായി. 

Advertising
Advertising

നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ കിരീട നേട്ടമാണിത് എന്നാണ് മത്സര ശേഷം സമ്മാനദാനച്ചടങ്ങിനിടെ കോൺവേ പറഞ്ഞത്. എന്നാൽ പ്രസ്താവന വിവാദമായതോടെ താരം തന്നെ തിരുത്തുമായി രംഗത്തെത്തി. തന്‍റെ കരിയറിലെ ഏറ്റവും വലിയ ടി 20 കിരീടനേട്ടമാണ് ഐ.പി.എല്‍ കിരീട നേട്ടമെന്നും കരിയറിലെ ഏറ്റവും വലിയ നേട്ടമല്ലെന്നും താരം പറഞ്ഞു. 

''ഐ.പി.എല്‍ കിരീട നേട്ടത്തെ കരിയറിലെ ഏറ്റവും മികച്ച ടി20 വിജയമായി ഞാൻ കരുതുന്നു. ഇത് എന്റെ കരിയറിലെ എക്കാലത്തെയും മികച്ച ജയമാണെന്ന് ഞാൻ ഒരിക്കലും പറയില്ല.. ന്യൂസിലൻഡിനൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയത് വളരെ സ്‌പെഷ്യലായിട്ടുള്ള കാര്യമാണ്''- കോൺവെ പറഞ്ഞു.

 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News