'അഭിനന്ദനങ്ങൾ സഹോദരാ...'; മെസിയെ അഭിനന്ദിച്ച് നെയ്മർ

നെയ്മറടങ്ങുന്ന ബ്രസീൽ ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു

Update: 2022-12-18 20:22 GMT
Advertising

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ കിരീടം നേടിയ അർജൻറീനൻ നായകൻ ലയണൽ മെസിയെ അഭിന്ദന്ദിച്ച് ബ്രസീലിയൻ സൂപ്പർതാരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മർ. ട്വിറ്ററിൽ കപ്പിൽ സ്പർശിക്കുന്ന മെസിയുടെ ഫോട്ടോയടക്കമാണ് നെയ്മർ കുറിപ്പെഴുതിയത്. നെയ്മറടങ്ങുന്ന ബ്രസീൽ ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു. അന്ന് ഷൂട്ടൗട്ടിൽ ബ്രസീൽ പുറത്തായെങ്കിൽ ഇന്ന് ഷൂട്ടൗട്ടിൽ അർജൻറീന വിജയിച്ചിരിക്കുകയാണ്.

കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഞായറാഴ്ച നടന്ന ഫൈനലിൽ അർജൻറന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടിൽ നാലു അർജൻറീനൻ താരങ്ങൾ ഗോളടിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോൺസാലോ മോണ്ടിയേൽ, ലിയനാർഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണൽ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാൻസ് നിരയിൽ രണ്ടൽ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാൽ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടിൽ കൂമാന്റെ കിക്ക് മാർട്ടിനെസ് തടുത്തപ്പോൾ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വർഷത്തിന് ശേഷം ലോകകപ്പിൽ തുടർ കിരീടമെന്ന് ഫ്രാൻസിന്റെ സ്വപ്‌നം പൊലിഞ്ഞു.

Brazilian superstar and PSG teammate Neymar congratulated Lionel Messi for winning the FIFA World Cup in Qatar

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News