രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഐലീഗ് വീണ്ടും തുടങ്ങുന്നു

കര്‍ശനമായ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ടൂര്‍ണമെന്‍റ് നടത്തുക. കോവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി മൂന്നിനാണ് ഐ ലീഗ് മാറ്റിവെച്ചത്.

Update: 2022-02-03 03:00 GMT

കോവിഡ് കാരണം മാറ്റി വെച്ച ഐ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ മാര്‍ച്ച് മൂന്നിന് പുനരാരംഭിക്കും. ഇതിന്‍റെ മുന്നോടിയായുള്ള ബയോ ബബിള്‍ ഈ മാസം 20 മുതല്‍ ആരംഭിക്കും.

ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനാണ് ഐലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്ന വിവരം അറിയിച്ചത്. മാര്‍ച്ച് മൂന്ന് മുതല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങും. കര്‍ശനമായ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ടൂര്‍ണമെന്‍റ് നടത്തുക. കോവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി മൂന്നിനാണ് ഐ ലീഗ് മാറ്റിവെച്ചത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ടൂര്‍ണമെന്‍റ് പുനരാരംഭിക്കുന്നത്.

ആറ് മത്സരങ്ങള്‍ മാത്രമാണ് ഈ സീസണില്‍ നടന്നത്. ഗോകുലം കേരളയും ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയും തമ്മിലുള്ള മത്സരമാണ് ഒടുവിലായി നടന്നത്. ഗോകുലം കേരളയുള്‍പ്പെടെ അഞ്ച് ടീമുകള്‍ നിലവില്‍ മൂന്ന് പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News