തന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അഭിനന്ദിച്ച് അലി ദെ

ഇറാന് വേണ്ടി 145 മത്സരങ്ങൾ കളിച്ചാണ് 109 ഗോളുകൾ അലി ദെ നേടിയതെങ്കില്‍ റൊണാൾഡോ 178 മത്സരങ്ങളിൽ നിന്നാണ് 109 ഗോളുകൾ അടിച്ചത്

Update: 2021-06-24 06:29 GMT
Editor : ubaid | By : Web Desk

അന്താരാഷ്ട്ര ഫുട്ബോളിൽ എറ്റവുമധികം ഗോളുകൾ എന്ന നേട്ടത്തോടൊപ്പമെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അഭിനന്ദിച്ച് ഇറാൻ ഇതിഹാസം അലി ദെ. യൂറോ 2020 ഫ്രാൻസിനെതിരായ മത്സരത്തിൽ നേടിയ ഇരട്ട ഗോളോടെ പോർച്ചുഗല്ലിന് വേണ്ടി റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം അലി ദെയും 109 ഗോളുകള്‍ക്കൊപ്പമെത്തിയിരുന്നു. ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അഭിനന്ദിക്കുന്നതിന് പുറമേ ഈ നേട്ടം അദ്ദേഹത്തിന് പേരിലായതിൽ അഭിമാനിക്കുന്നുവെന്നും അലി ദെ ഇന്‍സ്റ്റാഗ്രാമിലെഴുതി.

Advertising
Advertising

"പുരുഷന്മാരുടെ അന്താരാഷ്ട്ര ഫുട്ബോളിൽ എറ്റവുമധികം ഗോളുകൾ നേടുന്നതിന് ഒരു ഗോൾ അകലെയുള്ള ക്രിസ്റ്റ്യാനോയ്ക്ക് അഭിനന്ദനങ്ങൾ. ലോകമെമ്പാടുമുള്ള ജീവിതങ്ങളെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഫുട്ബോളിന്റെ മികച്ച ചാമ്പ്യനും കരുതലുള്ള മാനവികവാദിയുമായ റൊണാൾഡോയ്ക്ക് ശ്രദ്ധേയമായ ഈ നേട്ടം ലഭിക്കുമെന്നതിൽ ഞാൻ അഭിമാനിക്കുന്നു, "അലി ഡെയ് എഴുതി.

ഇറാന് വേണ്ടി 145 മത്സരങ്ങൾ കളിച്ചാണ് 109 ഗോളുകൾ അലി ദെ നേടിയതെങ്കില്‍ റൊണാൾഡോ 178 മത്സരങ്ങളിൽ നിന്നാണ് 109 ഗോളുകൾ അടിച്ചത്. യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അഞ്ചു ഗോളുകൾ അടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ നോക്കൗട്ടിൽ തന്നെ അലി ദെയുടെ റെക്കോർഡിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News