ത്രില്ലർ ജയിച്ച് അർജന്റീന; ഈജിപ്തിനെതിരെ കംബാക് വിജയവുമായി ക്വാർട്ടറിൽ, 3-2

90+3ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസാണ് അർജന്റീനക്കായി വിജയഗോൾ നേടിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ കംബാക്.

Update: 2026-07-07 18:22 GMT
Editor : Sharafudheen TK | By : Sports Desk

അത്‌ലാന്റ: അത്യന്തരം ആവേശകരമായ മത്സരത്തിൽ ഈജിപ്തിനെ തോൽപിച്ച് അർജന്റീന ക്വാർട്ടറിൽ. 90+3ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലാണ് നിലവിലെ ചാമ്പ്യൻമാർ അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. 67 മിനിറ്റ് വരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമാണ് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്. ക്രിസ്റ്റിയൻ റൊമേരോ(79), ലയണൽ മെസ്സി(83) എന്നിവരാണ് മറ്റു സ്‌കോറർമാർ.

 15ാം മിനിറ്റിൽ യാസിർ ഇബ്രാഹിമിന്റെ ഗോളിലാണ് ഈജിപ്ത് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ മൊസ്തഫ സീക്കോയിലൂടെ(67) രണ്ടാം ഗോളും സ്വന്തമാക്കി. അർജന്റീന ലോകകപ്പിൽ നിന്ന് പുറത്തേക്ക് പോകുകയാണോയെന്ന് തോന്നിപ്പിച്ച നിമിഷമാണ് സ്‌ട്രോങ് കംബാകിലൂടെ ഗോൾ മടക്കിയത്. ഈജിപ്ഷ്യൻ ഗോൾകീപ്പർ മൊസ്തഫ ഷൊബൈറിന്റെ മികച്ച സേവുകളും ആദ്യ പകുതിയിൽ അർജന്റീനക്ക് തിരിച്ചടിയായി.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News