ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ; കളി നിയന്ത്രിക്കാൻ അർജന്റീനൻ റഫറിമാർ, വിവാദം

പൂർണ്ണമായും ഒരൊറ്റ രാജ്യത്തു നിന്നുള്ള ഒഫീഷ്യലുകൾ മാത്രം മത്സരം നിയന്ത്രിക്കുന്നത് ഈ ലോകകപ്പിൽ ഇതാദ്യമായാണ്.

Update: 2026-07-08 12:47 GMT
Editor : Sharafudheen TK | By : Sports Desk

മയാമി: ലോകകപ്പിൽ ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കളി നിയന്ത്രിക്കാൻ പ്രധാന റഫറി ഉൾപ്പെടെ മുഴുവൻ ഒഫീഷ്യലുകളും അർജന്റീനയിൽ നിന്ന്. ഫിഫ ഔദ്യോഗികമായാണ് ആദ്യ ക്വാർട്ടറിൽ മത്സരം നിയന്ത്രിക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. സമീപകാലത്തായി ഫ്രാൻസ്-അർജന്റീന വൈരം നിലനിൽക്കെ ഫിഫയുടെ ഈ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Advertising
Advertising

 ബോസ്റ്റൺ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് ആവേശപ്പോരാട്ടം. മത്സരത്തിൽ ഫീൽഡ് റഫറിയായി 44-കാരനായ ഫാകുണ്ടോ ടെല്ലോയേയാണ് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ ലോകകപ്പിൽ ഒരു മത്സരം പൂർണ്ണമായും ഒരേ രാജ്യത്തുനിന്നുള്ള റഫറിമാർ മാത്രം നിയന്ത്രിക്കുന്നത് ഇതാദ്യമായാണ്. ടെല്ലോയെ സഹായിക്കാൻ അസിസ്റ്റന്റുമാരായ ജുവാൻ പാബ്ലോ ബെലാട്ടിയും ഗബ്രിയേൽ ചാഡെയുമാണുള്ളത്. ഡാരിയോ ഹെരേരയാണ് ഫോർത്ത് ഒഫീഷ്യൽ. ഈ 'ഓൾ-അർജന്റീന' സമീപനം ടെക്‌നിക്കൽ ഏരിയയിലേക്കും നീളുന്നുണ്ട്. ക്രിസ്റ്റ്യൻ നവാരോയാണ് റിസർവ് അസിസ്റ്റന്റ് റെഫറിയായി പ്രവർത്തിക്കുന്നത്.

അതേസമയം, റഫറിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഫിഫ തള്ളിക്കളഞ്ഞു. യോഗ്യത മാനദണ്ഡമാക്കിയാണ് ഒഫീഷ്യലുകളെ നിയമിച്ചതെന്ന് ഫെഡറേഷൻ വ്യക്തമാക്കി. എന്നാൽ റഫറിയുമായി ബന്ധപ്പെട്ട വിവാദം ഏറ്റുപടിക്കാൻ ഫ്രാൻസ് താരങ്ങൾ തയാറായില്ല.  ഇത്തരം വിവാദങ്ങളെ നിസാരവത്കരിക്കാനാണ് ഫ്രഞ്ച് ഡിഫൻഡർ ഡായോട്ട് ഉപമെകാനോ ശ്രമിച്ചത്. 'ആരായിരിക്കും റെഫറി എന്നതിലേക്ക് ഞാൻ ശ്രദ്ധ കൊടുക്കാൻ പോകുന്നില്ല, ഞങ്ങൾ മുമ്പൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല, ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും മൊറോക്കോയിലായിരിക്കും.- വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.  ഫ്രാൻസിന്റെ മൂന്നാം ചോയ്‌സ് ഗോൾകീപ്പർ റോബിൻ റിസ്സറും വിഷയത്തിൽ പ്രതികരിച്ചു. ബോസ്റ്റണിൽ കിക്കോഫിന് മുമ്പ് ഇത്തരം അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും ഫ്രഞ്ച് ഗോൾകീപ്പർ പറഞ്ഞു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News