ബലോഗൺ വിവാദത്തിന് മറുപടിയുമായി ബെൽജിയം താരങ്ങളുടെ ‘ട്രംപ് ഡാൻസ്’; യുഎസിനെതിരായ വിജയാഘോഷം സോഷ്യൽ മീഡിയയിൽ വൈറൽ

യുഎസ് താരത്തിന്‍റെ ചുവപ്പ് കാർഡ് റദ്ദാക്കാൻ ട്രംപ് ഇടപെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു

Update: 2026-07-07 11:58 GMT

ഫിഫ ലോകകപ്പ് 2026 പ്രീക്വാർട്ടറിൽ അമേരിക്കയെ 4-1ന് തകർത്ത ബെൽജിയത്തിന്റെ വിജയം മത്സരഫലത്തിനപ്പുറം ഒരു ഗോൾ ആഘോഷത്തിന്റെ പേരിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ബെൽജിയത്തിന്റെ നാലാം ഗോളിന് പിന്നാലെ നടത്തിയ “ഡൊണാൾഡ് ട്രംപ് ഡാൻസ്” ആഘോഷമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലാകുന്നത്.

മത്സരത്തിലെ നാലാം ഗോൾ നേടിയ റൊമേലു ലുകാകുവാണ് ഗോൾ നേട്ടത്തിന് പിന്നാലെ ഈ വൈറൽ ഡാൻസ് അവതരിപ്പിച്ചത്. അമേരിക്കൻ താരം ഫോളറിൻ ബലോഗണിന്റെ മത്സരയോഗ്യതയെ ചൊല്ലി ഉയർന്ന വിവാദത്തോടുള്ള പരോക്ഷ പ്രതികരണമായാണ് നിരവധി ആരാധകരും ഫുട്ബോൾ നിരീക്ഷകരും ഈ ആഘോഷത്തെ വിലയിരുത്തുന്നത്.

Advertising
Advertising

ബോസ്നിയക്കെതിരായ മുൻ റൗണ്ട് ഓഫ് 32 മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ബലോഗണിന്റെ വിലക്ക് പിന്നീട് പിൻവലിക്കപ്പെട്ടതോടെയാണ് വിവാദത്തിന്‍റെ തുടക്കം. ഇതോടെ ബെൽജിയത്തിനെതിരായ മത്സരത്തിൽ കളിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചു. തീരുമാനം ആരാധകരുടെയും ഫുട്ബോൾ വിദഗ്ധരുടെയും ഇടയിൽ വ്യാപകമായ ചർച്ചകൾക്കാണ് വഴിവെച്ചത്. ബെൽജിയം ഫുട്ബോൾ പ്രതിനിധിസംഘത്തിലെ ചിലർ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ ഇടപെട്ടതായാണ് വിവരം.

ബലോഗൺ കളിച്ചെങ്കിലും അമേരിക്കയ്ക്ക് മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. മികച്ച പ്രകടനം പുറത്തെടുത്ത ബെൽജിയം 4-1ന്റെ ആധികാരിക വിജയത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. 

അമേരിക്കൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ബെൽജിയത്തിന്റെ നാലാം ഗോൾ റൊമേലു ലുകാകു നേടിയത്. ഗോൾ നേടിയതിന് പിന്നാലെ അദ്ദേഹം നടത്തിയ ട്രംപ്-പ്രചോദിത ഡാൻസ് ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. ആഘോഷപരിപാടികളിൽ ഡോണൾഡ് ട്രംപ് നടത്താറുള്ള ഈ ചുവടുകൾ, നിലവിലെ വിവാദത്തോടുള്ള ബെൽജിയം ടീമിന്‍റെ പ്രതികരണമെന്നോണമാണ് ആരാധകർ ഏറ്റുപിടിച്ചിരിക്കുന്നത്. ഇതിനോടകം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഗോൾ ആഘോഷങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - മുഹമ്മദ് യാസീൻ

contributor

Similar News