യുഎസിനെ മുക്കി ബെൽജിയം ക്വാർട്ടറിൽ; സ്പെയിനാണ് അടുത്ത എതിരാളികൾ

ഡികെറ്റലെര ഇരട്ടഗോളുമായി തിളങ്ങി

Update: 2026-07-07 03:49 GMT
Editor : Harikrishnan S | By : Sports Desk

സിയാറ്റിൽ: യുഎസിനെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ ജയം. ചാൾസ് ഡികെറ്റലെര ഇരട്ടഗോളുകളുമായി തിളങ്ങി. ഹാൻസ് വാനാക്കെൻ, റൊമേലു ലുക്കാക്കു എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. മാലിക് ടിൽമാനാണ് യുഎസിന്റെ ആശ്വാസഗോൾ നേടിയത്. ക്വാർട്ടറിൽ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ.

സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിറങ്ങുമ്പോൾ കളത്തിന് പുറത്തുള്ള വിവാദ വിഷയങ്ങൾ ചുറ്റിപറ്റി നിൽക്കുന്നുണ്ടായിരുന്നു. യുഎസ് താരം ഫൊലാറിൻ ബാലോഗന്റെ റെഡ് കാർഡ് വിഷയത്തിൽ ട്രംപിന്റെ ഇടപെടൽ അദ്ദേഹം തന്നെ സമ്മതിക്കുന്ന കാഴ്ചയും കണ്ടു. സസ്‌പെൻഷൻ നീട്ടിവെക്കാനുള്ള ഫിഫയുടെ തീരുമാനത്തിനെതിരെ ബെൽജിയം നൽകിയ അപ്പീൽ ഫിഫ തള്ളി. മത്സരത്തിൽ ഫൊലാറിൻ ബലോഗൻ ആദ്യ ഇലവനിൽ ഇറങ്ങുകയും ചെയ്തു. കളത്തിന് പുറത്ത് യുഎസിനായിരുന്നു ആധിപത്യമെങ്കിലും കളത്തിൽ ബെൽജിയം നിറഞ്ഞാടിയ മത്സരമായിരുന്നു സിയാറ്റിലിൽ കണ്ടത്. ഒമ്പതാം മിനിറ്റിൽ തന്നെ ഡികെറ്റലെരയാണ് ബെൽജിയത്തിനായി ആദ്യ ഗോൾ കുറിക്കുന്നത്. എന്നാൽ 31ാം മിനിറ്റിൽ യുഎസ്എ മാലിക് ടിൽമാനിലൂടെ സമനില ഗോൾ കണ്ടെത്തി. പക്ഷെ നിഷങ്ങൾക്കകം വീണ്ടും ബെൽജിയം മുന്നിലെത്തി. ഡികെറ്റലെരയാണ് രണ്ടാം ഗോളും നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ ഹാൻസ് വാനാക്കെൻ, റൊമേലു ലൂക്കാക്കു എന്നിവർ ബെൽജിയത്തിന്റെ ലീഡിയർത്തി.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News