മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മമ്പാട്ടെ 'കുഞ്ഞ് മെസ്സി'

'ഇംപോസിബിള്‍ ഈസ് നത്തിങ്' എന്ന കാമ്പയിന്‍ വീഡിയോയാണ് മെസ്സി ശനിയാഴ്ച പങ്കുവെച്ചത്.

Update: 2021-10-17 06:16 GMT
Editor : abs | By : Web Desk

മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മമ്പാട് കാട്ടുമുണ്ടയിലെ മിഷാല്‍ അബുലൈസ് എന്ന 14 കാരന്‍ ഇടംപിടിച്ചത്. ഗോള്‍ പോസ്റ്റില്‍ തൂക്കിയ വളയത്തിലൂടെ പന്തുപായിച്ച മിഷാലിന്റെ വീഡിയോ ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ് വിജയാഹ്ലാദത്തില്‍ മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് വിരലുകളുയര്‍ത്തിയ മിഷാലിന്റെ  താരാനുകരണക്കാഴ്ചയാണ് മെസ്സി ഇന്സറ്റഗ്രാമില്‍ പങ്കുവെച്ചത്. 

അഡിഡാസിന്റെ 'ഇംപോസിബിള്‍ ഈസ് നത്തിങ്' എന്ന കാമ്പയിന്‍ വീഡിയോയാണ് മെസ്സി ശനിയാഴ്ച പങ്കുവെച്ചത്. ഇതിനകം 60 ലക്ഷത്തോളം പേര്‍ കണ്ട വീഡിയോയിലെ തന്റെ ഭാഗം മിഷാല്‍ തന്റെ പേജിലും പങ്കുവെച്ചിട്ടുണ്ട്. 

Advertising
Advertising


കഴിഞ്ഞ വര്‍ഷമാണ് കാട്ടുമുണ്ടയിലെ വീടിനടുത്ത മൈതാനിയില്‍ മിഷാല്‍ വിസ്മയപ്രകടനം നടത്തിയത്. ഗോള്‍ പോസ്റ്റില്‍ തൂക്കിയിട്ട വളയത്തിലൂടെ പന്തടിച്ച് ലക്ഷ്യം നേടുന്നതും ഒരേസമയം ഉരുട്ടിവിട്ട രണ്ടു വളയങ്ങളിലൂടെ പന്തടിച്ച് ഗോളാക്കുന്നതുമായിരുന്നു വീഡിയോ. മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് വിരലുയര്‍ത്തി മെസ്സിയെ അനുകരിക്കുന്നതും ഇതോടപ്പം ശ്രദ്ധ നേടി.

നേരത്തെ ഈ രംഗങ്ങള്‍ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും ഇ എസ് പിഎന്‍ അടക്കമുള്ള മാധ്യമങ്ങളും പങ്കുവെച്ചിരുന്നു. മിഷാലിന്റെ സഹോദരന്‍ വാജിദാണ് ഇത് മൊബൈലില്‍ പകര്‍ത്തിയത്. രാമനാട്ടുകര ചേലാമ്പ്ര എന്‍ എം എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഷാല്‍. അബുലൈസിന്റെയും റൂബീനയുടെയും മകനാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News