വെസ്റ്റ് ഹാമിനെ തകർത്ത് ചെൽസി; ഗോളും രണ്ട് അസിസ്റ്റുകളുമായി ജാവോ പെഡ്രോ തിളങ്ങി

സൂപ്പർ താരം കോൾ പാൽമാർ പരിക്കേറ്റു പുറത്തായി

Update: 2025-08-23 07:02 GMT
Editor : Harikrishnan S | By : Sports Desk

ലണ്ടൻ : പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ തകർത്ത് ചെൽസിക്ക് സീസണിലെ ആദ്യ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ഒരു ഗോളും രണ്ടു അസിസ്റ്റുകളുമായി ജാവോ പെഡ്രോ മത്സരത്തിൽ തിളങ്ങി. ബ്രസീലിയൻ താരം ലൂക്കാസ് പക്വറ്റയാണ് വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോൾ നേടിയത്.

മത്സരം തുടങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സൂപ്പർ താരം കോൾ പാൽമറിന് പരിക്കേറ്റതോടെ യുവ താരം എസ്റ്റാവോ വില്യൻ ആദ്യ ഇലവനിൽ ഇടം പിടിച്ചു. ആറാം മിനിറ്റിൽ ലൂക്കാസ് പക്വറ്റയിലൂടെ ആദ്യം മുന്നിലെത്തിയത് വെസ്റ്റ് ഹാമായിരുന്നു. പിന്നീട് 15ാം മിനിറ്റിൽ ജാവോ പെഡ്രോയിലൂടെ ചെൽസി സമനില പിടിച്ചു. മിനിറ്റുകൾക്കകം പെഡ്രോ നെറ്റോ ചെൽസിക്ക് ലീഡ് നൽകി. 34ാം മിനിറ്റിൽ യുവ താരം എസ്റ്റാവോ നൽകിയ ക്രോസിൽ കാലു വെച്ച് എൻസോ ഫെർണാണ്ടസ് ചെൽസിയുടെ ലീഡുയർത്തി. ഇതോടെ ചെൽസിക്കായി പ്രീമിയർ ലീഗിൽ അസിസ്റ്റ് നേടുന്ന പ്രായം കുറഞ്ഞ താരമായി ബ്രസീലിയൻ യുവ താരം മാറി.

രണ്ടാം പകുതിയിൽ മൊയ്‌സിസ് കൈസെഡോ (54) ട്രെവോ ചാലോബ (58) എന്നിവർ ചെൽസിയുടെ മറ്റു ഗോളുകൾ നേടി. എസ്റ്റാവോ വില്യനാണ് കളിയിലെ താരം.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News