റോണോയുടെ 7-ാം നമ്പർ ജേഴ്‌സി ലിയാവോ അണിയും; സോഷ്യൽ മീഡിയയിൽ അൺഫോളോ കാമ്പയിൻ

ഒറ്റ ദിവസം കൊണ്ട് അഞ്ച് ലക്ഷത്തിലധികം പേരാണ് പോർച്ചുഗൽ ദേശീയ ടീം ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജ് അൺഫോളോ ചെയ്തത്.

Update: 2026-10-01 14:35 GMT
Editor : Sharafudheen TK | By : Sports Desk

മാഡ്രിഡ്: നേഷൻസ് ലീഗിൽ  ഡെൻമാർക്കിനെതിരെ നടക്കുന്ന പോർച്ചുഗലിന്റെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 7-ാം നമ്പർ ജേഴ്‌സി റാഫേൽ ലിയാവോ അണിയും. ക്യാമ്പിൽ അസ്വാരസ്യങ്ങളെ തുടർന്ന് റോണോ ടീം വിട്ടതിന് പിന്നാലെയാണ് നിർണായക തീരുമാനം. ഡെൻമാർക്കിനെതിരെയുള്ള മൂന്നാം നേഷൻസ് ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡ് ഫെഡറേഷൻ പ്രഖ്യാപിച്ചപ്പോഴാണ് ലിയാവോയ്ക്ക് പുതിയ ജേഴ്‌സി നമ്പർ നൽകിയ വിവരം പുറത്തുവന്നത്.

സാധാരണയായി 17-ാം നമ്പർ ജേഴ്‌സിയാണ് താരം ധരിച്ചിരുന്നത്. 2018-2019 കാലയളവിൽ എൽ.ഒ.എസ്.സി ക്ലബ്ബിനായി കളിക്കുമ്പോൾ മാത്രമാണ്  ഇതിനുമുമ്പ് സീനിയർ തലത്തിൽ ലിയാവോ 7-ാം നമ്പർ ജേഴ്‌സി ധരിച്ചിട്ടുള്ളത്. റൊണാൾഡോയും ദേശീയ ടീമും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന സൂചനകളാണ് ഇത് നൽകുന്നത്. ജേഴ്‌സി പെട്ടെന്ന് മറ്റൊരു താരത്തിന് കൈമാറിയതിന് പിന്നിൽ യാദൃശ്ചികതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertising
Advertising

അതേസമയം, ഫെഡറേഷന്റെയോ ഹെഡ് കോച്ച് ജോർജ് ജെസ്യൂസിന്റെയോ തീരുമാനമാണോ, അതോ മുൻ എസി മിലാൻ വിങ്ങറായ ലിയോയുടെ അഭ്യർത്ഥനപ്രകാരമാണോ ഈ മാറ്റമെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. റൊണാൾഡോയുടെ അപ്രതീക്ഷിത പിന്മാറ്റം പോർച്ചുഗൽ ദേശീയ ടീമിനെയും ബാധിച്ചതായാണ് വിവരം. സൂപ്പർതാരം ക്യാമ്പ് വിട്ട് ഒരു ദിവസം തികയും മുൻപ് ദേശീയ ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിന് ഏകദേശം അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സിനെനഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ടീമിന്റെ സോഷ്യൽ മീഡിയ പേജിന്റെ കമന്റ് ബോക്‌സിലും റോണോ സിആർ7 ആരാധകരുടെ കമന്റുകൾ നിറയുകയാണ്

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News