പെപ്പെയുടെ ഗോളാഘോഷിക്കാന്‍ ഓടിയെത്തി റോണോ; വൈകാരിക നിമിഷങ്ങള്‍

മത്സരത്തിന്‍റെ 32ാം മിനുട്ടിലാണ് പെപ്പെയുടെ ഗോള്‍ പിറന്നത്

Update: 2022-12-06 20:05 GMT
Advertising

ലോകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍‌ലന്‍റിനെതിരായ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിന് മുന്നിട്ട് നില്‍ക്കുകയാണ് പോര്‍ച്ചുഗല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോനോ ഇല്ലാതെ ആദ്യ ഇലവന്‍ പ്രഖ്യാപിച്ച കോച്ച് സാന്‍റോസ് പകരക്കാരനായിറക്കിയ ഗോണ്‍സാലോ റാമോസും ഡിഫന്‍റര്‍ പെപ്പെയുമാണ് പോര്‍ച്ചുഗലിനായി വലകുലുക്കിയത്. 

ജാവോ ഫെലിക്‌സിന്റെ അസിസ്റ്റിൽ മത്സരത്തിന്റെ 17ാം മിനുട്ടിലാണ് ഗോൺസാലോ റാമോസ് ഗോളടിച്ചത്. ഫെലിക്‌സിൽ നിന്ന് ത്രോ ഇൻ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് അടിച്ചിടുകയായിരുന്നു. മത്സരത്തിന്‍റെ 32ാം മിനുട്ടിലാണ് പെപ്പെയുടെ ഗോള്‍ പിറന്നത്. ഉയര്‍ന്നെത്തിയ കോർണര്‍ കിക്ക് പെനാല്‍ട്ടി ബോക്സില്‍ ഉയര്‍ന്ന് പൊങ്ങി പെപ്പെ വലയിലെത്തിക്കുകയായിരുന്നു.  ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമായി പെപ്പെ മാറി. 39 വർഷവും 283 ദിവസവുമാണ് താരത്തിന്റെ പ്രായം. 

പെപ്പെ പോര്‍ച്ചുഗലിന്‍റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ സൈഡ് ബെഞ്ചിലിരുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെപ്പെയെ  അഭിനന്ദിക്കാനായി സൈഡ് ലൈനിലേക്ക് ഓടിയെത്തിയത് മത്സരത്തിലെ  വൈകാരിക കാഴ്ചകളില്‍ ഒന്നായി. 2008 ന് ശേഷം ഇതാദ്യമായാണ് ഒരു മേജര്‍ ടൂര്‍ണമെന്‍റില്‍‌ ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്.

ലോകകപ്പില്‍ മോശം ഫോമില്‍ കളിക്കുന്ന ക്രിസ്റ്റ്യാനോക്കെതിരെ വിമര്‍ശനം കടുത്തിരുന്നു. ഇത് കൊണ്ടാണോ താരത്തെ ആദ്യ ഇലവനിൽ നിന്ന് പരിശീലകൻ ഒഴിവാക്കിയതെന്ന് വ്യക്തമല്ല

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News