'റയൽ മാഡ്രിഡ് അംബാസറായി ക്രിസ്റ്റ്യാനോ'; അൽനസ്ർ വിട്ട് പഴയ തട്ടകത്തിലേക്ക് മടങ്ങുമോ?

റയൽ പ്രസിഡന്‍റ് ഫ്‌ളോറന്‍റിനോ പെരെസിന്‍റെ നേതൃത്വത്തിൽ പുതിയ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്

Update: 2023-04-29 07:51 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: സൗദി ക്ലബിൽ അസംതൃപ്തനാണെന്ന വാർത്തകൾക്കിടെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. പുതിയ റോളിലായിരിക്കും താരം റയലിലെത്തുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ റയൽ പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമമായ 'എല്‍ നാഷനല്‍' റിപ്പോര്‍ട്ട് ചെയ്തു.

അൽനസ്‌റിൽ ക്രിസ്റ്റിയാനോ അധികകാലം തുടരില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സൗദി പ്രോ ലീഗിലെ വേണ്ടത്ര തിളങ്ങാനാകാത്തതിനൊപ്പം ഭാഷാപ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സൗദി ലീഗും അൽനസ്ർ ക്ലബും പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ലെന്ന വിലയിരുത്തലുമുണ്ട്.

ഇതിനിടെയാണ് താരത്തെ ക്ലബിലെത്തിക്കാൻ റയൽ അധ്യക്ഷൻ പെരെസ് നീക്കം നടത്തുന്നത്. എന്നാൽ, റയൽ കുപ്പായത്തിൽ കളത്തിനിറങ്ങാനാകുമോ എന്ന കാര്യം വ്യക്തമല്ല. ക്ലബിന്റെ അംബാസഡർ പദവിയാണ് ഓഫർ ചെയ്തിരിക്കുന്നതെന്ന് 'എൽ നാഷനൽ' റിപ്പോർട്ടിൽ പറയുന്നു. ഇല്ലെങ്കിൽ ക്ലബ് ഭരണസമിതിയുടെ ഭാഗമാകാമെന്ന വാഗ്ദാനവുമുണ്ട്.

ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽനസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് റോണോക്ക് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. കോച്ച് എറിക് ടെൻ ഹാഗുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡ് കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു പുതിയ നീക്കം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതിഫലം.

രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽനസ്ർ ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. 2025 വരെ ക്രിസ്റ്റ്യാനോ സൗദി ക്ലബിനായി കളിക്കേണ്ടി വരും. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ.

Summary: Cristiano Ronaldo to leave Saudi Arabian club Al-Nassr as the Real Madrid president Florentino Perez makes unique proposal as the club ambassador

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News