റോണോ മാജിക്കില്‍ ചുവന്നുതുടുത്ത് ഓള്‍ഡ് ട്രഫോഡ്; ക്രിസ്റ്റ്യാനോക്ക് ഹാട്രിക്കും റെക്കോര്‍ഡ് നേട്ടവും

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവുമധികം ഗോൾനേട്ടം എന്ന റെക്കോർഡും ഇതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.

Update: 2022-03-13 01:46 GMT
Advertising

നിങ്ങൾ അയാളിലേക്ക് വിമർശനങ്ങളുടെ കൂരമ്പുകൾ എയ്യുക. അയാളത് ഗോളുകളാക്കി നിങ്ങളിലേക്ക് തന്നെ മടക്കിയയക്കും. കഴിഞ്ഞ കുറേ മത്സരങ്ങളായി ഗോളില്ലെന്ന പഴിയെ ചുരുട്ടിക്കെട്ടി ഗ്യാലറിയിലേക്ക് അടിച്ചകറ്റി ആരാധകരുടെ സ്വന്തം റോണോ. ക്രിസ്റ്റ്യാനോയുടെ സംഹാരതാണ്ഡവത്തില്‍ ഓൾഡ് ട്രഫോർഡ് ഇന്നലെ അക്ഷരാര്‍ഥത്തില്‍ ചുവന്നുതുടുക്കുകയായിരുന്നു. ടോട്ടന്‍ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് യുണൈറ്റഡ് കഴിഞ്ഞ രാത്രി തങ്ങളുടേതാക്കിയത്. 

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവുമധികം ഗോൾനേട്ടം എന്ന റെക്കോർഡും ഇതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ടോട്ടൻഹാമിനെതിരെ ഹാട്രിക്ക് നേടിയതോടെയാണ് റോണോ പുതിയ നേട്ടത്തിലെത്തിയത്. ക്രിസ്റ്റ്യാനോയുടെ മികവില്‍ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.

ആദ്യ ഗോൾ ബോക്സിന് പുറത്ത് നിന്നും പോസ്റ്റിന്റെ വലതുമൂലയിലേക്ക്. 12-ാം മിനിട്ടിൽ റൊണാൾഡോയിലൂടെ മുന്നിലെത്തിയ യുണൈറ്റഡിനെതിരെ 35-ാം മിനിട്ടിൽ ഹാരിക്കെയിനിന്‍റെ പെനാൽറ്റി ഗോളിലൂടെ ടോട്ടനം സമനില പിടിച്ചു. 38-ാം മിനിട്ടിൽ റൊണാൾഡോ ചരിത്ര ഗോളിലൂടെ ലീഡുയർത്തിയപ്പോൾ 72-ാം മിനിട്ടിൽ മഗ്യൂറിന്റെ സെൽഫ് ഗോൾ ടോട്ടനത്തെ വീണ്ടും ഒപ്പമെത്തിച്ചു.

മഗ്വെയറിന്‍ററെ സെൽഫ് ഗോളിൽ സമനിലയുമായി രക്ഷപെടാമെന്ന് കരുതിയ ടോട്ടനത്തോട് ജാവോ പറഞ്ഞ് എൺപത്തിമൂന്നാം മിനട്ടിൽ ഹാട്രിക്ക് ഗോൾ. കോർണറിൽ തലവെച്ച് ടിപ്പിക്കൽ റോണോ ഫിനിഷ്. ജയത്തോടെ യുണൈറ്റഡ് 50 പോയിന്റുമായി പോയിന്‍റ് പട്ടികയിൽ നാലാമതെത്തി.

പോർച്ചുഗൽ സീനിയർ ടീമിന് വേണ്ടി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകള്‍ സ്വന്തമാക്കിയ താരം കൂടിയാണ്. 184 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളാണ് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News