"കുടുംബത്തേക്കാള്‍ വലുതായെന്തുണ്ട്"; ലിവര്‍പൂളിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് താരം കളിക്കില്ലെന്ന കാര്യം അറിയിച്ചത്

Update: 2022-04-19 16:58 GMT

ചൊവ്വാഴ്ച ലിവർപൂളിനെതിരെ നടക്കുന്ന പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല.  തന്‍റെ മകന്‍റെ മരണത്തെത്തുടർന്നാണ് താരം അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചത്.

"എന്തിനേക്കാളും വലുതാണ് കുടുംബം. ദുഖമേറിയ ഈ സമയത്ത് ക്രിസ്റ്റ്യാനോ അദ്ദേഹത്തിന്‍റെ കുടുംബത്തോടപ്പമുണ്ടാവണം. ചൊവ്വാഴ്ച ആൻഫീൽഡിൽ ലിവർപൂളിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിക്കില്ല"-  മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Advertising
Advertising

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ താരത്തിന്‍റെ കുഞ്ഞ് മരിച്ചത്. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം പറഞ്ഞു

"ഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്. ഡോക്ടർമാരോടും നഴ്സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു. ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്"-ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു.

പങ്കാളിയായ ജോർജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ ക്രിസ്റ്റിയാനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിസ്റ്റിയാനോ ജൂനിയർ, മരിയ, മാതിയോ, അലാന മാർട്ടിന എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മറ്റു മക്കൾ.

summary - Premier League: Cristiano Ronaldo to miss Manchester United's clash against Liverpool following death of his newborn son


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News