ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിനൊപ്പം പരിശീലനത്തിനിറങ്ങി

ന്യൂകാസിലിനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചേക്കും

Update: 2021-09-08 05:04 GMT
ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചൊവ്വാഴ്ച്ച കാരിംഗ്ട്ടണിൽ പരിശീലനത്തിനിറങ്ങി.  സെപ്റ്റംബർ 11  ന് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിക്കാനിറങ്ങുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ ക്രിസ്റ്റ്യാനോയുടെ രണ്ടാം വരവിലെ അരങ്ങേറ്റം ഈ മത്സരത്തിലാവും. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പോർച്ചുഗലിലായിരുന്ന റൊണാൾഡോ കഴിഞ്ഞയാഴ്ച്ചയാണ് മാഞ്ചസ്റ്ററിനൊപ്പം ചേർന്നത്. അഞ്ച് തവണ ലോകഫുഡ്ബോളറായ സൂപ്പർ താരം മാഞ്ചസ്റ്ററിലേക്കുള്ള തൻ്റെ രണ്ടാം വരവിൽ മാഞ്ചസ്റ്ററിലെ തൻ്റെ മുൻ സഹതാരവും നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനുമായ ഒലെ ഗണ്ണർ സോൾഷ്യാറുമായി ആദ്യമായാണ് കണ്ട് മുട്ടുന്നത്. 
Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News