എവർട്ടണെതിരെയുള്ള മത്സരം സമനില; ഒന്നാമതെത്താനുള്ള അവസരം പാഴാക്കി മാഞ്ചസ്റ്റർ

നിലവിൽ 14 പോയൻറുമായി ലിവർപൂളിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഓലെ ഗന്നർ സോൾഷ്യെറുടെ സംഘം

Update: 2021-10-02 15:42 GMT
Advertising

എവർട്ടണെതിരെയുള്ള മത്സരം സമനിലയിൽ കലാശിച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമതെത്താനുള്ള അവസരം പാഴാക്കി മാഞ്ചസ്റ്റർ യൂണൈറ്റഡ്. ടീമിനെ അവരുടെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ 1-1 നാണ് എവർട്ടൺ സമനിലയിൽ കുരുക്കിയതോടെയാണ് അവസരം നഷ്ടമായത്.

നിലവിൽ 14 പോയൻറുമായി ലിവർപൂളിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഓലെ ഗന്നർ സോൾഷ്യെറുടെ സംഘം.

സ്വന്തം മൈതാനത്ത് കളിച്ച കഴിഞ്ഞ നാലു മത്സരങ്ങളിൽ ഒന്നുമാത്രമാണ് ചുവന്ന ചെകുത്താന്മാർക്ക് ജയിക്കാനായത്. എന്നാൽ റാഫേൽ ബെനിറ്റ്‌സിന്റെ എവർട്ടൺ മികച്ച രണ്ടാമത്തെ സീസൺ തുടക്കമാണിത്. 14 പോയൻറുമായി മൂന്നാം സ്ഥാനത്താണവർ.

ആദ്യ ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും പോൾ പോഗ്ബയുമില്ലാതെ ഇറങ്ങിയ മാഞ്ചസ്റ്ററാണ് ആദ്യം ഗോൾ നേടിയത്. മാഞ്ചസ്റ്ററിനായി 43ാം മിനുട്ടിൽ ആൻറണി മാർഷ്യലാണ് ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയിൽ ക്രിസ്റ്റിയാനോയും സാഞ്ചസും കളത്തിലിറങ്ങി.എന്നാൽ എവർട്ടൺ ആൻഡ്രോസ് ടോൺസെൻറിലൂടെ സമനിലഗോൾ നേടി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News