സമനില പിടിച്ചുവാങ്ങി യുനൈറ്റഡ്; ആർസനലിന് വെസ്റ്റ് ഹാം ഷോക്ക്

Update: 2025-02-22 17:28 GMT
Editor : safvan rashid | By : Sports Desk

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരിൽ ലിവർപൂളിനെ പിന്തുടരാനിറങ്ങിയ ആർസലിന് സ്വന്തം തട്ടകത്തിൽ വെസ്റ്റ്ഹാം വക ഷോക്ക്. 44ാം മിനുറ്റിൽ ജറോഡ് ബോവൻ നേടിയ ഗോളാണ് ഗണ്ണേഴ്സിന്റെ ഹൃദയം തുളച്ചത്. 73ാം മിനുറ്റിൽ ലെവിസ് സ്കെല്ലി ചുവപ്പ് കാർഡ് കണ്ടതും പീരങ്കിപ്പടക്ക് വിനയായി. 26 മത്സരങ്ങളിൽ നിന്നും 61 പോയന്റുളള ലിവർപൂൾ ഒന്നാമത് നിൽക്കുമ്പോൾ രണ്ടാമതുള്ള ആർസനലിന് 53 പോയന്റാണുള്ളത്.

എവർട്ടൺ തട്ടകത്തിൽ ആദ്യപകുതിയിൽ 2-0ത്തിന് പിന്നിലായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരത്തിന്റെ അവസാന ക്വാർട്ടറിൽ മിന്നും പ്രകടനമാണ് നടത്തിയത്. 72ാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീകിക്ക് ഗോളിലൂടെയും മാനുവൽ ഉഗാർട്ടെയുടെ ഉഗ്രൻ ഫിനിഷിലൂടെയും യുനൈറ്റഡ് സമനില പിടി​ച്ചെടുക്കുകയായിരുന്നു.

പോയ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട യുനൈറ്റഡിന് ആശ്വാസമേകുന്നതാണ് ഈ സമനില. 26 മത്സരങ്ങളിൽ 30 പോയന്റുള്ള യുനൈറ്റഡ് നിലവിൽ 15ാം സ്ഥാനത്താണ്.മറ്റുമത്സരത്തിൽ ടോട്ടനം ഇപ്സിച്ച് ടൗണിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ചു. ബ്രണ്ണൻ ജോൺസന്റെ ഇരട്ടഗോളുകളാണ് ടോട്ടനത്തിന് തുണയായത്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News