ഖത്തര്‍ ലോകകപ്പ് ഒരുദിവസം നേരത്തെ തുടങ്ങിയേക്കും; 20ന് ഉദ്ഘാടന മത്സരം നടത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

ലോകകപ്പ് ഫിക്സ്ചര്‍ പ്രകാരം നവംബര്‍ 21 ഖത്തര്‍ സമയം വൈകിട്ട് ഏഴ് മണിക്ക് അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തര്‍- ഇക്വഡോര്‍ മത്സരം

Update: 2022-08-10 12:56 GMT
Editor : ubaid | By : Web Desk

സൂറിച്ച്: ഖത്തര്‍ ലോകകപ്പിലേക്കുള്ള അകലം കുറഞ്ഞുവരികയാണ്. അതിനിടയിലാണ് മുന്‍ നിശ്ചയിച്ചതിലും ഒരുദിവസം മുമ്പ് ഖത്തറില്‍ പന്തുരുണ്ടേക്കുമെന്ന സന്തോഷ വാര്‍ത്തയെത്തുന്നത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരമായ ഖത്തര്‍- ഇക്വഡോര്‍ മത്സരം ഒരു ദിവസം നേരത്തെ നടത്താനാണ് നീക്കമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകകപ്പ് ഫിക്സ്ചര്‍ പ്രകാരം നവംബര്‍ 21 ഖത്തര്‍ സമയം വൈകിട്ട് ഏഴ് മണിക്ക് അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തര്‍- ഇക്വഡോര്‍ മത്സരം. ഈ മത്സരത്തിന് തൊട്ടുമുമ്പ് ഉദ്ഘാടന ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഈ മത്സരത്തിന് മുമ്പ് രണ്ട് മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് സെനഗല്‍- നെതര്‍ലാന്റ്സ് മത്സരവും വൈകിട്ട് നാല് മണിക്ക് ഇംഗ്ലണ്ട് - ഇറാന്‍ മത്സരവും. ഇത് ഉദ്ഘാടന ചടങ്ങുകളുടെ പ്രാധാന്യത്തെ കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് ഫിഫയും ഖത്തറും. ഉദ്ഘാടന മത്സരം നവംബര്‍ 20 ലേക്ക് മാറ്റിയാല്‍ ഈ പ്രശ്നം മറികടക്കാം. തങ്ങളുടെ മത്സരം നേരത്തെയാക്കാന്‍ ഖത്തറും ഫിഫയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫിഫ കൌണ്‍സില്‍ ബ്യൂറോയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഫിഫ കൌണ്‍സില്‍ അംഗീകാരം നല്‍കുമെന്നാണ് വിവരം. ഉദ്ഘാടന മത്സരം മാറ്റുന്നത് മറ്റു മത്സരങ്ങളുടെ സമയക്രമത്തെ ബാധിക്കില്ല

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News